Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2018 5:48 AM GMT Updated On
date_range 5 Sep 2018 5:48 AM GMTഎൻ.എൽ.സി കാമ്പയിൻ തുടങ്ങി
text_fieldsbookmark_border
കോഴിക്കോട്: കേന്ദ്ര ഫാഷിസ്റ്റ് ഭരണകൂടത്തിെൻറ തേർവാഴ്ചക്കെതിരെ തൊഴിലാളി-യുവജന ബഹുജന കൂട്ടായ്മ ലക്ഷ്യംവെച്ച് നാഷനലിസ്റ്റ് ലേബർ കോൺഗ്രസ് (എൻ.എൽ.സി) കാമ്പയിൻ തുടങ്ങി. പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രകടനം മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പൊതുയോഗം എൻ.സി.പി സംസ്ഥാന സെക്രട്ടറി എം. ആലിക്കോയ ഉദ്ഘാടനം ചെയ്തു. എൻ.എൽ.സി ജില്ല പ്രസിഡൻറ് ഇ. ബേബിവാസൻ അധ്യക്ഷത വഹിച്ചു. മുക്കം മുഹമ്മദ്, മോഹൻദാസ് തിരുവച്ചിറ, കെ.പി. രാധാകൃഷ്ണൻ, വി. പ്രിയരാജ്, ടി.കെ. സാമി, എസ്.വി.എ സലീം, സി.പി. അബ്ദുറഹ്മാൻ, പി.എം. കരുണാകരൻ, ടി. ഗണേശൻ എന്നിവർ സംസാരിച്ചു. അനുശോചിച്ചു കോഴിക്കോട്: എൻ.സി.പി മുൻ ജില്ല ജനറൽ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.കെ. ഉണ്ണികൃഷ്ണെൻറ നിര്യാണത്തിൽ എൻ.സി.പി ജില്ല കമ്മിറ്റി അനുശോചിച്ചു. ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.വി. ബാലകൃഷ്ണൻ, ടി.പി. വിജയൻ, എം. ഗംഗാധരൻ, പി.ആർ. സുനിൽസിങ്, കെ.ടി.എം കോയ, പി.വി. ശിവദാസൻ, പി.കെ.എം. ബാലകൃഷ്ണൻ, കെ.ടി.എ. മജീദ്, കെ.പി. കൃഷ്ണൻകുട്ടി, കെ. ചന്ദ്രൻ, കെ.കെ. നാരായണൻ, ശൈലജ കുന്നോത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story