Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷക തൊഴിലാളി ഫെഡറേഷൻ...

കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം കോഴിക്കോട്ട്

text_fields
bookmark_border
കോഴിക്കോട്: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ കോഴിക്കോട് ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രളയദുരന്തത്തെ തുടർന്ന് സമ്മേളനത്തി​െൻറ ഭാഗമായി നിശ്ചയിച്ച ജാഥ, പ്രകടനം, കലാപരിപാടി എന്നിവ മാറ്റിെവച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് നാലിന് കർഷക തൊഴിലാളി സംഗമം കെ.ഇ. ഇസ്മാഇൗൽ ഉദ്ഘാടനം ചെയ്യും. ടി.വി. ബാലൻ അധ്യക്ഷത വഹിക്കും. ശനിയാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന സെമിനാർ ബി.കെ.എം.യു. ദേശീയ ജനറൽ സെക്രട്ടറി നാഗേന്ദ്രനാഥ് ഔജ ഉദ്ഘാടനം ചെയ്യും. കെ.പി. രാജേന്ദ്രൻ, സത്യൻ മൊകേരി, കെ. രാജു, ഇ.കെ. വിജയൻ, എ.കെ. ചന്ദ്രൻ എന്നിവർ പങ്കെടുക്കും. ഞായറാഴ്ച സമ്മേളനം സമാപിക്കും. വാർത്തസമ്മേളനത്തിൽ എം. നാരായണൻ, കെ.ജി. പങ്കജാക്ഷൻ, പി.കെ. കണ്ണൻ, പി.കെ. ദാമോദരൻ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story