Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എൽ.എക്കെതിരായ പരാതി ...

എം.എൽ.എക്കെതിരായ പരാതി പൊലീസിന് കൈമാറണം -വി. മുരളീധരന്‍ എം.പി

text_fields
bookmark_border
കോഴിക്കോട്: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണ പരാതി പൊലീസിന് സി.പി.എം കൈമാറുകയാണ് വേണ്ടതെന്ന് വി. മുരളീധരന്‍ എം.പി പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മില്‍ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. പൊലീസിൽ പരാതി നൽകാൻ യുവതി തയാറാകാതിരുന്നതിനു കാരണം അതാണ്. തങ്ങള്‍ക്ക് ലഭിച്ച പരാതി കേന്ദ്ര നേതൃത്വം ഡി.ജി.പിക്ക് കൈമാറി നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടത്. സി.പി.എമ്മിലെ ഗ്രൂപ് വഴക്കി​െൻറ ഭാഗമായാണ് പരാതിയെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ശരിയല്ലെന്നും ഇതു കുറ്റവാളികളെ രക്ഷിക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story