Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2018 5:26 AM GMT Updated On
date_range 5 Sep 2018 5:26 AM GMTമൊബൈലിൽ യുവതിയുടെ ചിത്രമെടുത്ത യുവാവിനെ പൊലീസിൽ ഏൽപിച്ചു
text_fieldsbookmark_border
പന്തീരാങ്കാവ്: ബസ് കാത്തുനിന്ന യുവതിയുടെ ഫോട്ടോ മൊബൈലിൽ പകർത്തിയ യുവാവിനെ നാട്ടുകാർ പോലീസിൽ ഏൽപിച്ചു. ചൊവ്വാഴ്ച വൈകീട്ട് മണക്കടവ് റോഡിൽ പുളേങ്കര സ്റ്റോപ്പിന് സമീപമാണ് സംഭവം. ചിത്രം മൊബൈലിൽ പകർത്തുന്നത് കണ്ട സ്കൂൾ വിദ്യാർഥികളാണ് യുവതിയെ വിവരം ധരിപ്പിച്ചത്. ഇയാളിൽനിന്ന് മൊബൈൽ പിടിച്ചുവാങ്ങിയ യുവതി പിതാവിനെ വിളിച്ചുവരുത്തി. സംഭവമറിഞ്ഞ നാട്ടുകാർ യുവാവിനെ അക്രമിച്ചു. പരിക്കേറ്റ യുവാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മാങ്കാവ് സ്വദേശിയായ യുവാവ് സമീപത്തെ ബിസ്ക്കറ്റ് കമ്പനിയിൽ ഡ്രൈവറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story