Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2018 10:56 AM IST Updated On
date_range 5 Sept 2018 10:56 AM ISTദുരിതാശ്വാസ നിധിയിലേക്ക് ആടിനെ നൽകി
text_fieldsbookmark_border
ചേളന്നൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആടിെന സംഭാവന നൽകി. എളവനമീത്തൽ ശ്രീമതിയാണ് ആടിെന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. ചേളന്നൂർ സഹകരണ ബാങ്ക് പ്രസിഡൻറ് ടി.കെ. സോമനാഥൻ ആടിനെ ഏറ്റുവാങ്ങി. റോഡിടിച്ചിൽ: കക്കോടി പാലം വളവിൽ അപകട ഭീഷണി കക്കോടി: പുഴ കരകവിഞ്ഞ് റോഡിടിച്ചിൽ ഭീഷണിയിലായ കക്കോടി പാലം വളവിൽ അപകടം പതിവാകുന്നു. ഏറെ അപകടങ്ങളും മരണങ്ങളും നടന്ന പ്രദേശത്ത് ഇത്തവണത്തെ വെള്ളപ്പൊക്കം മൂലം റോഡിടിഞ്ഞതോടെ ഏറെ അപകടഭീഷണിയിലാണ്. കൊടുംവളവായതിനാൽ ഇരുദിശകളിൽനിന്നും വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയാത്തതിനാൽ നിയന്ത്രണം വിടുന്നത് പതിവാകുകയാണ്. വളവുഭാഗത്തുണ്ടായ കുത്തൊഴുക്കിൽ റോഡിെൻറ പാർശ്വത്തിലെ മണ്ണ് ഇളകിനിൽക്കുന്നതിനാൽ വശം കൊടുക്കുന്ന വാഹനങ്ങൾ അപകടത്തിൽ പെടും. ഇതുതടയാൻ നാട്ടുകാർ ടാർവീപ്പ റോഡിലേക്ക് കയറ്റിവെച്ച് റിബൺ കെട്ടിയിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചക്ക് ബസുകൾ വശം കൊടുക്കുന്നതിനിടെ ടാർ വീപ്പ ഇടിച്ച് തെറിപ്പിച്ച് കുഴിയിലേക്ക് തള്ളിയിട്ടിരുന്നു. അപകടമൊഴിവാക്കാൻ നാട്ടുകാർ ഇത് യഥാസ്ഥാനത്ത് പുനഃസ്ഥാപിച്ചിരിക്കുകയാണ്. വർഷങ്ങളായി തുടരുന്ന ഇൗ ഭാഗത്തെ അപകടത്തിൽ നിരവധി മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. ബാലുശ്ശേരി -കോഴിക്കോട് റോഡ് വീതി കൂട്ടുേമ്പാൾ പാലം വളവ് ഒഴിവാക്കണമെന്നും പഴയ സ്ഥലത്തുകൂടെ പാലം നിർമിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇരുഭാഗത്തുനിന്നും വലിയ വാഹനങ്ങൾ നേർക്കുനേർ എത്തിയാൽ വീതി കുറഞ്ഞ കക്കോടിപാലത്തിനു മുകളിൽകൂടി കാൽനടയാത്രപോലും അപകടമാണ്. പലരും രക്ഷപ്പെടുന്നത് നൂലിഴ വ്യത്യാസത്തിനാണ്. കക്കോടി സ്വദേശികളായ രണ്ടു യുവാക്കൾ ബസ് കയറിയും സ്ത്രീയും ഇതേ സ്ഥലത്ത് വ്യത്യസ്ത അപകടത്തിൽ മരിച്ചിരുന്നു. കാൽനടയാത്രക്കാർക്ക് നടപ്പാത നിർമിക്കണമെന്നാവശ്യം ശക്തമാണ്. road/ku കക്കോടിപാലം വളവിൽ അപകടമൊഴിക്കാൻ സ്ഥാപിച്ചിരിക്കുന്ന ടാർവീപ്പ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story