Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2018 5:26 AM GMT Updated On
date_range 2018-09-05T10:56:59+05:30പകർച്ചപ്പനി: ബേപ്പൂരിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
text_fieldsബേപ്പൂർ: പ്രളയത്തിനുശേഷം പടർന്നുപിടിക്കുന്ന പകർച്ചപ്പനികൾ തടയുന്നതിനായി ബേപ്പൂരിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മേഖലയിലെ രണ്ടായിരത്തോളം കിണറുകൾ ശുചീകരിച്ചു. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചപ്പനികൾ നിയന്ത്രിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ അയ്യായിരത്തോളം പേർക്ക് പ്രതിരോധ ഗുളികകൾ നൽകി. പ്രളയമുണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ആരോഗ്യ ക്യാമ്പുകളും നടത്തുന്നുണ്ട്. പകർച്ചപ്പനിയുമായി ബന്ധപ്പെട്ട് ബേപ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക പരിശോധന സജ്ജീകരണങ്ങൾ ഒരുക്കി. അസുഖബാധിതരായവരും രോഗലക്ഷണങ്ങൾ ഉള്ളവരും സ്വയം ചികിത്സ നടത്താതെ ഡോക്ടറുടെ നിർദേശമനുസരിച്ചുള്ള കൃത്യമായ മരുന്നുകൾ കഴിക്കണമെന്ന് ബേപ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. തങ്കരാജ് അറിയിച്ചു. ബേപ്പൂർ തുറമുഖ ഓഫിസിലെ ജീവനക്കാർ പ്രളയ പ്രദേശങ്ങളിലെ രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നു. പ്രളയ സമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങിയ പോർട്ട് ഓഫിസിലെ മുപ്പതോളം വരുന്ന ജീവനക്കാർക്ക് എലിപ്പനി പ്രതിരോധ മരുന്നുകളുടെ വിതരണം പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വനി പ്രതാപിെൻറ നേതൃത്വത്തിൽ നടന്നു.
Next Story