Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുനരുപയോഗ ദിനം

പുനരുപയോഗ ദിനം

text_fields
bookmark_border
photo: Kundunga.l Gov. UP School .jpg കുണ്ടുങ്ങല്‍ ഗവ. യു.പി സ്‌കൂളി​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പുനരുപയോഗ ദിനാചരണം പി.ടി.എ പ്രസിഡൻറ് പി.ടി. മന്‍സൂര്‍ ഉദ്ഘാടനം ചെയ്യുന്നു കുണ്ടുങ്ങല്‍: കുണ്ടുങ്ങല്‍ ഗവ. യു.പി സ്‌കൂളി​െൻറ ആഭിമുഖ്യത്തില്‍ ആചരിച്ചു. പരിപാടി പി.ടി.എ പ്രസിഡൻറ് മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി പാഴ്‌വസ്തുക്കളില്‍നിന്ന് പ്രയോജനകരമായ ഉൽപന്നങ്ങളുടെ നിര്‍മാണ മത്സരവും നടത്തി. മത്സരാർഥികള്‍ നിർമിച്ച ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റർ പി.കെ. സതീശ് അധ്യക്ഷത വഹിച്ചു. പാഴ്‌വസ്തുക്കളില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സുലോചന, ജിഷ, ബേഷ്‌കല എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി ജോയ്‌സ് മേരി സ്വാഗതവും കരുണന്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story