Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2018 6:08 AM GMT Updated On
date_range 2018-09-04T11:38:58+05:30ഒരാഴ്ച പിന്നിട്ട് കനോലി കനാൽ ശുചീകരണം
text_fieldsകോഴിക്കോട്: 'ഓപറേഷൻ കനോലി കനാലി'െൻറ ഭാഗമായുള്ള ശുചീകരണം ഒരാഴ്ച പിന്നിട്ടു. എരഞ്ഞിപ്പാലം മുതൽ കാരപ്പറമ്പ് വരെയുള്ള കാട് മൂടിയ ഭാഗത്താണ് വൃത്തിയാക്കിയത്. ഈ പ്രദേശത്ത് അറവു മാലിന്യം തള്ളുന്നത് പതിവാണ്. പെരുമ്പാമ്പുകളുടെ ഭീഷണിയുമുണ്ട്. രണ്ടു ദിവസംകൂടി ഇവിടെ ശുചീകരണം നടത്തും. അഗ്നിശമന സേനയുടെയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും സേവനം ഉപയോഗപ്പെടുത്തും. കോളജ് യൂനിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തിങ്കളാഴ്ച വിദ്യാർഥികളുടെ സാന്നിധ്യം കുറവായിരുന്നു. കോഴിക്കോട് ഹോളിക്രോസ് കോളജിലെ എൻ.എസ്.എസ് വളൻറിയർമാർ എത്തിയിരുന്നു. നഗരപ്രാന്തത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള പരിസ്ഥിതി ക്ലബ് അംഗങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പ്രഫ. ടി. ശോഭീന്ദ്രൻ, ബാബു പറമ്പത്ത്, സി.ഡബ്ല്യു.ആർ.ഡി.എം ശാസ്ത്രജ്ഞൻ ഇ.കെ. കുട്ടി എന്നിവർക്ക് പുറമേ പരിസ്ഥിതി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സ്ഥലം സന്ദർശിച്ചു. ചൊവ്വാഴ്ച എം.ഇ.എസിലെ 60 വളൻറിയർമാരും സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ 40 വളൻറിയർമാരും എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
Next Story