Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

text_fields
bookmark_border
നന്മണ്ട: സീനിയർ സിറ്റിസൺ നന്മണ്ട പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച 26,321 രൂപ ജില്ല പ്രസിഡൻറ് പി. ബാലൻ കുറുപ്പിന് കൈമാറി. പ്രസിഡൻറ് പി. ബാലക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രൻ, എൻ. കുമാരൻ നായർ, കെ.ടി. ബാലൻ നായർ എന്നിവർ സംസാരിച്ചു. നന്മണ്ട: തളി ഉമാ മഹേശ്വര സ്വയംസഹായ സംഘം സ്വരൂപിച്ച 20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പി. ബാലക്കുറുപ്പ്, സി.പി. ശ്രീധരൻ, കെ.വി. ശങ്കരൻ നായർ, കെ.ടി. ബാലൻ നായർ എന്നിവർ സംസാരിച്ചു. നന്മണ്ട: നവകേരള സൃഷ്ടിക്കായി വ്യാപാരി വ്യവസായി ഏകോപന സമിതി നന്മണ്ട യൂനിറ്റ് സ്വരൂപിച്ച 25,000 രൂപയുടെ ചെക്ക് വില്ലേജ് ഓഫിസർ പ്രജീഷ് കുട്ടിക്കണ്ടിക്ക് കൈമാറി. എം.കെ. ഗംഗാധരൻ, സി. കേശവൻ നായർ, സി. ശിവരാമൻ, രഘുനാഥ് മൂത്തൻകണ്ടി, വനിത അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story