Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിഭവ സമാഹരണം:...

വിഭവ സമാഹരണം: ഉദ്യോഗസ്​ഥരുടെ യോഗം ചേർന്നു

text_fields
bookmark_border
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വിഭവസമാഹരണം സംബന്ധിച്ച് കലക്ടർ യു.വി. ജോസി​െൻറ നേതൃത്വത്തിൽ ജില്ലതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജില്ലതല ഉദ്യോഗസ്ഥരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ യോഗം നിർദേശിച്ചു. സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് തീരുമാനം എടുക്കുന്നതിന് നിർദേശം നൽകി. ഇതിനായി വകുപ്പുതല മീറ്റിങ് വിളിച്ചുചേർക്കും. എ.ഡി.എം ടി. ജനിൽകുമാർ, ഡെപ്യൂട്ടി കലക്ടർ കെ. റംല, സീനിയർ ഫിനാൻസ് ഓഫിസർ എം.കെ. രാജൻ, ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story