Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎലിപ്പനി: ഇതുവരെ മരണം...

എലിപ്പനി: ഇതുവരെ മരണം 20

text_fields
bookmark_border
കോഴിക്കോട്: ജില്ലയിൽ ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചത് 20 പേർ. ഇതിൽ ഏഴുപേർക്ക് രോഗം സ്ഥിരീകരിക്കുകയും 13 പേർക്ക് സംശയിക്കുകയും ചെയ്യുന്നു. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച് മരിച്ച നാരായണി ഞായറാഴ്ച രാവിലെ കടുത്ത ക്ഷീണത്തെ തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രാത്രിയില്‍ വീണ്ടും ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മഞ്ഞപ്പിത്തത്തി‍​െൻറ ലക്ഷണങ്ങള്‍ കണ്ടത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പുലര്‍ച്ച നാലുമണിയോടെ മരിച്ചു. എലിപ്പനി സ്ഥിരീകരിച്ചത് പിന്നീടാണ്. ഭര്‍ത്താവ്: നാരായണന്‍ നായര്‍. മക്കള്‍: സുരേഷ് ബാബു (മസ്കത്ത്), ഉണ്ണികൃഷ്ണന്‍, സുധ, പരേതരായ സതീദേവി, വിശ്വനാഥന്‍. മരുമക്കള്‍: കുഞ്ഞികൃഷ്ണന്‍, സത്യന്‍, പ്രീത, പ്രേമ. സഹോദരങ്ങള്‍: കെ.സി. ഗംഗാധരന്‍, ഭാസ്കരന്‍ (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍), സരോജിനി അമ്മ, ജാനു അമ്മ, ബാലന്‍, ശ്രീധരന്‍, രവീന്ദ്രന്‍. സംസ്കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പില്‍. അനിൽ കുമാർ തിങ്കളാഴ്ച രാവിലെ ആറുമണിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഒരാഴ്ചയിേലറെയായി ചികിത്സയിലായിരുന്നു. പനിയെത്തുടർന്ന് ഒാണത്തലേന്ന് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എലിപ്പനി സ്ഥിരീകരിച്ചതോടെ പിറ്റേ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എലത്തൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറിയും കാരന്നൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. പരേതരായ ഇമ്പിച്ചിയുടെയും ദേവകിയുടെയും മകനാണ്. ഭാര്യ: ശ്രീജ (കാരന്നൂർ സർവിസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: കൗസല്യ, രാജു, സുകുമാരൻ. സഞ്ചയനം വെള്ളിയാഴ്ച.
Show Full Article
TAGS:LOCAL NEWS
Next Story