Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2018 5:53 AM GMT Updated On
date_range 4 Sep 2018 5:53 AM GMTപ്രളയബാധിതർക്ക് സഹായം
text_fieldsbookmark_border
കൊയിലാണ്ടി: പ്രളയബാധിതരായ പനമരത്തെ അമ്പലകടവ്, മാതോത്ത് പൊയിൽ, വസ്തി ആദിവാസി കോളനികളിലുള്ളവർക്ക് വസ്ത്രങ്ങളും പുസ്തകങ്ങളും നൽകി കൊരയങ്ങാട് നിവാസികൾ. ഏതാനും ദിവസം മുമ്പാണ് കോളനിവാസികൾ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് വീടുകളിലെത്തിയത്. വീടുകളുടെ മുക്കാൽ ഭാഗവും വെള്ളം കയറിയതായി കോളനിവാസികൾ പറഞ്ഞു. കെ. വിനോദ്, പി.പി. സുധീർ, വി. മുരളീകൃഷ്ണൻ, എ.വി. അഭിലാഷ്, ഇ.കെ. ദിനേശൻ, പുത്തൻപുരയിൽ ബിജു, ടി.ടി. ഷാജി, എ.എസ്. അഭിലാഷ്, സൻസി ശശി തുടങ്ങിയവരടങ്ങുന്ന സംഘമാണ് കോളനിയിലെ ദുരിതാശ്വാസ പ്രവർത്തകരുടെ നേതൃത്വത്തിൽ സഹായം വിതരണം ചെയ്തത്. ദുരിതാശ്വാസനിധി കൈമാറി ചേമഞ്ചേരി: തിരുവങ്ങൂര്‍ യു.പി സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി. തഹസില്‍ദാര്‍ പി. പ്രേമന് പ്രധാനാധ്യാപകനില്നിന്നു തുക ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story