Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2018 5:50 AM GMT Updated On
date_range 4 Sep 2018 5:50 AM GMTവെൽഫെയർ പാർട്ടി നേതാക്കൾ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു
text_fieldsbookmark_border
കൽപറ്റ: കേരളത്തിൽനിന്ന് ജി.എസ്.ടി ഇനത്തിൽ കേന്ദ്ര സർക്കാറിന് ലഭിക്കുന്ന കോടിക്കണക്കിന് രൂപ കേരളത്തിെൻറ പുനർനിർമാണത്തിന് വിട്ടുനൽകണമെന്ന് വെൽഫെയർ പാർട്ടി. ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് അഖിലേന്ത്യ പ്രസിഡൻറ് ഡോ. എസ്.ക്യു.ആർ. ഇല്യാസ് ഈ ആവശ്യമുന്നയിച്ചത്. ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ദേശീയ, സംസ്ഥാന നേതാക്കൾ ശയ്യോപകരണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. ദേശീയ ജന. സെക്രട്ടറിമാരായ കെ. അംബുജാക്ഷൻ, സുബ്രഹ്മണി അറുമുഖം, ഷീമ മുഹ്സിൻ, സെക്രട്ടറിമാരായ ഇ.സി. ആയിഷ, ദേശീയ ട്രഷറർ സിക്കന്ദർ, സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, വൈസ് പ്രസിഡൻറ് റസാഖ് പാലേരി, സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, റംല മമ്പാട്, ജില്ല നേതാക്കളായ വി. മുഹമ്മദ് ശരീഫ്, വി.കെ. ബിനു, അബ്ദുറഹിമാൻ കൽപറ്റ, പി.എച്ച്. ഫൈസൽ, കെ.ആർ. രമേശൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story