Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂളിമാട് ജല ശുദ്ധീകരണ...

കൂളിമാട് ജല ശുദ്ധീകരണ പ്ലാൻറിൽനിന്ന് മാവൂരിന് കുടിവെള്ളം

text_fields
bookmark_border
മാവൂർ: ഗ്രാമപഞ്ചായത്തിലേക്ക് കൂളിമാട് ജലശുദ്ധീകരണ പ്ലാൻറിൽ നിന്ന് കുടിവെള്ളം എത്തിക്കുന്നതിന് പദ്ധതിയായി. ഇതിന് ഒരുകോടി രണ്ടു ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കൂളിമാട് പമ്പിങ് സ്റ്റേഷനിലെ 72 എം.എൽ.ഡി ട്രീറ്റ്മ​െൻറ് പ്ലാൻറിൽ നിന്നാണ് ശുദ്ധീകരിച്ച കുടിവെള്ളം മാവൂരിന് ലഭ്യമാക്കുക. മാവൂർ പഞ്ചായത്തി​െൻറ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ നിലവിലുള്ള ടാങ്കിലേക്കുള്ള ട്രീറ്റ്മ​െൻറ് പ്ലാൻറിൽ നിന്നാണ് വെള്ളം എത്തിക്കുക. ഇതിനായി പ്ലാൻറിൽനിന്നും കരിമലയിലെ ടാങ്കിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കും. നിലവിൽ അനുവദിച്ച തുക ഇതിനാണ് വിനിയോഗിക്കുക. തുടർന്ന് നിലവിലുള്ള പൈപ്പ്‌ലൈൻ വഴി ശുദ്ധജലം വിതരണം ചെയ്യും. മാവൂർ ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങൾക്ക് ഈ പദ്ധതി ആശ്വാസകരമാകും. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് എൻ.സി.പി.സി പദ്ധതിയിൽ ഉൾപ്പെട്ട അഞ്ച് വാർഡുകളിലേക്ക് സമാനമായ രീതിയിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതി തയാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചതായും എം.എൽ.എ അറിയിച്ചു. ജപ്പാൻ കുടിവെള്ളമടക്കം വന്നതോടെ കൂളിമാട് ശുദ്ധീകരണ പ്ലാൻറിൽനിന്ന് നഗരത്തിലേക്കുള്ള ജല ആവശ്യം കുറഞ്ഞിട്ടുണ്ട്. ഈ ജലം മാവൂർ, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളിൽ വിതരണം ചെയ്യണമെന്ന് ആവശ്യമുയർന്നിരുന്നു. ഈ ആവശ്യം എം.എൽ.എ നിയമസഭയിലും ഉന്നയിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story