Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2018 5:23 AM GMT Updated On
date_range 2018-09-04T10:53:53+05:30മാലിന്യമുക്ത കേരളത്തിന് കൈകോർക്കണം -മന്ത്രി ശൈലജ
text_fieldsവേങ്ങേരി: മാലിന്യപ്രശ്നമാണ് സംസ്ഥാനം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നെന്നും മുൻകാലങ്ങളിലുണ്ടായ ജനകീയ കൂട്ടായ്മ ഇക്കാര്യത്തിലുമുണ്ടാകണമെന്നും ആരേഗ്യമന്ത്രി കെ.കെ. ശൈലജ. മാലിന്യമുക്ത നവകേരളത്തിനായി നഗരസഭയും ജില്ല ഭരണകൂടവും അരീന ഹൈജീൻ സൊല്യൂഷൻസും കൈകോർത്ത പരിപാടി വേങ്ങേരി യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വെള്ളപ്പൊക്കത്തെ തുടർന്ന് നിറഞ്ഞു പ്രവർത്തനയോഗ്യമല്ലാത്ത സെപ്റ്റിക് ടാങ്കുകളെ ശാസ്ത്രീയവും ലളിതവുമായ ഇ-കിഡ് സാേങ്കതിക വിദ്യ ഉപയോഗിച്ച് വീണ്ടും ഉപയോഗിക്കാൻ പര്യാപ്തമാക്കുക എന്ന പദ്ധതി നടപ്പാക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ച വേങ്ങേരി യു.പി സ്കൂളിൽ ആരോഗ്യ മന്ത്രി സ്വിച്ച്ഒാൺ കർമം നടത്തി. പത്തുലക്ഷം ചെലവുവരുന്ന മൊബൈൽ ട്രീറ്റ്മെൻറ് പ്ലാൻറ് സൗജന്യമായാണ് അരീന ഹൈജീൻ സൊല്യൂഷൻസ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയത്. കോർപറേഷൻ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ച 46 സ്കൂളുകളിലെയും സെപ്റ്റിക് ടാങ്കുകൾ സാേങ്കതിക വിദ്യ ഉപയോഗിച്ച് സംസ്കരിച്ച് ശുദ്ധജലമാക്കി മാറ്റും. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തൊഴിൽ- എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. അരീന ഹൈജീൻ സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ ഡോ. റീന അനിൽകുമാർ സ്വാഗതം പറഞ്ഞു. ജില്ല കലക്ടർ യു.വി. ജോസ്, ഡെപ്യൂട്ടി മേയർ മീരദർശക്, ശുചിത്വ മിഷൻ കോഒാഡിനേറ്റർ കബനി, ഹരിതകേരളം മിഷൻ കോഒാഡിനേറ്റർ, നഗരസഭാ ഹെൽത്ത് ഒാഫിസർമാർ, കൗൺസിലർമാർ തുടങ്ങിയവർ പെങ്കടുത്തു.
Next Story