Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2018 5:17 AM GMT Updated On
date_range 2018-09-04T10:47:55+05:30പ്രളയം ബാധിച്ച വിദ്യാർഥികൾക്ക് 'സ്നേഹപൂർവം ജി.എച്ച്.എസ് നല്ലളം'
text_fieldsmust..................................... നല്ലളം: കേരളം സാക്ഷ്യം വഹിച്ച മഹാപ്രളയം ദുരന്തം വിതച്ച കുട്ടികൾക്ക് നല്ലളം ഗവ. ഹൈസ്കൂൾ അധ്യാപകരുടെ കൈത്താങ്ങ്. 'സ്നേഹപൂർവം ജി.എച്ച്.എസ് നല്ലളം' എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി എം.എൽ.എ വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മധുകുമാർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് സലീം അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.എം. റഫീഖ്, കുഞ്ഞാമുട്ടി, അധ്യാപകരായ സി. ഫാത്തിമ, സീനത്ത്, ഹസ്സൻ കോയ, യു.ആർ.സി കോഒാഡിനേറ്റർ വിനോദ് കുമാർ, എം.പി.ടി.എ പ്രസിഡൻറ് സിന്ധു, പി.ടി.എ വൈസ് പ്രസിഡൻറ് ദേവരാജൻ എന്നിവർ സംസാരിച്ചു. വി.വി. സുരേഷ് ബാബു നന്ദി പറഞ്ഞു. പ്രളയബാധിത പ്രദേശത്ത് അധ്യാപകർ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി ഒരു ലക്ഷം രൂപയുടെ പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്. ATTN FROM MNAF GHS Nallalam പ്രളയ ദുരിതബാധിതരെ സഹായിക്കാനുള്ള 'സ്നേഹപൂർവം ജി.എച്ച്.എസ് നല്ലളം' പരിപാടി വി.കെ.സി മമ്മദ്കോയ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Next Story