Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightclg mukkam മുക്കത്ത്...

clg mukkam മുക്കത്ത് വീണ്ടും കഞ്ചാവ് വേട്ട: രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
മുക്കം: മുക്കത്ത് രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. ചെറൂപ്പ സ്വദേശി ഫൈസലാണ് (25) പിടിയിലായത്. ഞായറാഴ്ച വൈകീട്ട് 3.45ഓടെയാണ് തേങ്ങാപറമ്പിൽ ഇയാൾ പിടിയിലായത്. താമരശ്ശേരി ഡിവൈ.എസ്.പി ബിജുരാജി​െൻറ പ്രത്യേക സ്ക്വാഡും മുക്കം എസ്.ഐ അഭിലാഷി​െൻറ നേതൃത്വത്തിലുള്ള സംഘവുമാണ് പിടികൂടിയത്. രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ പാഷൻ പ്രോ ബൈക്കിൽ വരുകയായിരുന്ന യുവാവിനെ വാഹനം തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. എസ്.ഐ അഭിലാഷിനെ കൂടാതെ ഷിബിൽ ജോസഫ്, ഷഫീഖ് നീലിയാനിക്കൽ, അനൂപ് തറോൽ, സലീം മുട്ടത്ത്, എ.കെ. രതീഷ്, അനൂപ് മണാശ്ശേരി, ജിതിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story