Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസിൽ ഒളിപ്പിച്ചു...

ബസിൽ ഒളിപ്പിച്ചു കടത്തിയ 15 കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
മാനന്തവാടി: ബസിൽ ഒളിപ്പിച്ചുകടത്തിയ 15 കിലോ കഞ്ചാവ് വാഹന പരിശോധനക്കിടെ പിടികൂടി. ഞായറാഴ്ച പുലർച്ച നാലോടെ തോൽപെട്ടി എക്സൈസ് ചെക്ക് പോസ്റ്റിലാണ് ബംഗളൂരുവിൽനിന്ന് മംഗലാപുരം ധർമശാലക്ക് പോകുകയായിരുന്ന സ്വകാര്യ ബസി​െൻറ സിറ്റിനടിയിൽ ഒളിപ്പിച്ചനിലയിൽ കഞ്ചാവ് കണ്ടെത്തിയത്. രണ്ട് പ്ലാസ്റ്റിക് പൊതിക്കുള്ളിൽ മറ്റൊരു പൊതിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കഞ്ചാവി​െൻറ ഉടമസ്ഥനെ കണ്ടെത്താനായില്ല. എക്സൈസ് സ്ക്വാഡ് സി.ഐ ജിമ്മി ജോസഫ്, ഇൻസ്പെക്ടർ ആദർശ്, പ്രിവൻറിവ് ഓഫിസർ പി.കെ. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ എക്സൈസ് ജീവനക്കാരായ കെ.വി. പ്രകാശൻ, അഭിലാഷ് ഗോപി, മാനുവൽ, ജ്യോതിസ്, പി.പി. രജിത് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു SUNWDG1 സ്വകാര്യ ബസിൽനിന്ന് കണ്ടെത്തിയ കഞ്ചാവ് പൊതികൾ
Show Full Article
TAGS:LOCAL NEWS 
Next Story