Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2018 5:54 AM GMT Updated On
date_range 2018-09-03T11:24:00+05:30എലിപ്പനി: പ്രതിരോധ പ്രവർത്തനം ഉൗർജിതമാക്കി
text_fieldsവടകര: വടകരയിലും കുട്ടോത്തും എലിപ്പനി മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഉൗർജിതമാക്കി. വെള്ളിയാഴ്ച രാത്രി പുതിയാപ്പിലെ ഇല്ലത്ത് മീത്തൽ ആണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചിരുന്നു. മരണകാരണം എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചതോടെ വടകര ഗവ. ജില്ല ആശുപത്രിയിൽനിന്നുൾപ്പെടെ ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഞായറാഴ്ച പുലർച്ചയോടെ വടകര കുട്ടോത്ത് സ്വദേശി ഉജേഷ് എലിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചിരുന്നു. രണ്ടിടത്തും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിെൻറ ഭാഗമായി പുതിയാപ്പിലും കുട്ടോത്തും പരിസരത്തുമുള്ള വീടുകളിലുള്ളവർക്ക് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ അവലോകനവും നടത്തി. കുട്ടോത്ത് ഒരാളെ എലിപ്പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Next Story