Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2018 5:47 AM GMT Updated On
date_range 3 Sep 2018 5:47 AM GMTസീബ്രാ ലൈനിലും രക്ഷയില്ല; റോഡ് കുറുകെ കടക്കുന്നത് നെഞ്ചിടിപ്പോടെ
text_fieldsbookmark_border
കോഴിക്കോട്: നഗരപാതകളിൽ സീബ്രാലൈനുകൾ വകവെക്കാതെയുള്ള വാഹനങ്ങളുടെ ചീറിപ്പായൽ പതിവാകുന്നു. പ്രായമായവരും വിദ്യാർഥികളും അടക്കം നിരവധി യാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ ഏറെനേരം കാത്തുനിൽക്കേണ്ടിവരുന്ന അവസ്ഥയാണ്. സീബ്രാലൈനിൽ ഒരാൾ കാലെടുത്തു വെച്ചാൽ അയാൾ റോഡ് കുറുകെ കടക്കും വരെ വാഹനങ്ങൾ നിർത്തിക്കൊടുക്കണമെന്നാണ് ചട്ടം. എന്നാൽ, ഈ നിയമം പാലിക്കുന്നത് വാഹനമോടിക്കുന്നവരിൽ ചുരുക്കം ചിലർ മാത്രമാണ്. ഭൂരിഭാഗം ഡ്രൈവർമാരും ഇതൊന്നും കണ്ടഭാവം നടിക്കാറില്ല. ഇതുമൂലം തിരക്കുള്ള കവലകളിൽ അമിതവേഗത്തിൽ വരുന്ന സ്വകാര്യബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ യാത്രക്കാരെ ഇടിക്കുന്നതും പാതിവാണ്. സ്ത്രീകളും കുട്ടികളുമാണ് കൂടുതലും ദുരിതത്തിലാകുന്നത്. പുതിയ സ്റ്റാൻഡ് പരിസരത്ത് ഇതിനെ ചൊല്ലി വാക്തർക്കവും പതിവാണ്. വയനാട് റോഡിലും കണ്ണൂർ റോഡിലും ഒട്ടേറെ സ്ഥലത്ത് സീബ്രാലൈനുകളുണ്ടെങ്കിലും വാഹനമോടിക്കുന്നവർ ഒരുപരിഗണയും നൽകാറില്ല. നടക്കാവ് സ്കൂളിനു സമീപത്തെ സീബ്രാലൈനുകളിലടക്കം ഏറെ കാത്തുനിന്നാണ് പലപ്പോഴും റോഡ് കുറുകെ കടക്കുന്നത്. യാത്രക്കാർ നടക്കുന്നത് കണ്ടാലും വാഹനങ്ങൾ നിർത്തുകയോ വേഗത കുറക്കുകയോ പോലുമില്ല. നെഞ്ചിടിപ്പോടെയുള്ള റോഡ് കുറുകെ കടക്കൽ അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ എത്രയും വേഗം നടപടി സ്വീകരിക്കാമെന്നാണ് യാത്രക്കാരുടെ ആവശ്യം. photo: ZL1: പുതിയ സ്റ്റാൻഡിന് സമീപം സീബ്രാലൈനിലൂടെ റോഡ് കുറുകെ കടക്കുന്ന യാത്രക്കാർ
Next Story