Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2018 5:47 AM GMT Updated On
date_range 3 Sep 2018 5:47 AM GMTഗുളികപ്പുഴ കടവിൽ അനധികൃത മണലെടുപ്പിനെതിരെ പുഴസംരക്ഷണ സമിതി
text_fieldsbookmark_border
വേളം: അനധികൃത മണലെടുപ്പും, മാലിന്യ നിക്ഷേപവും തുടരുന്ന കുറ്റ്യാടി പുഴയിലെ ഗുളികപ്പുഴകടവിൽ നാട്ടുകാർ സംരക്ഷണ സമിതി രൂപവത്കരിച്ചു. രാപകൽ ഭേദമന്യേ പുഴയോരം ഇടിച്ചുപോലും മണലൂറ്റുണ്ട്. പല വീടുകളും ഭീഷണിയിലാണ്. നിരവധി ഫലവൃക്ഷങ്ങൾ പുഴയെടുത്തു. ഇതിനെതിരെ നടപടിയെടുക്കണമെന്ന് സമിതിയോഗം ആവശ്യപ്പെട്ടു. ഗുളികപ്പുഴ പാലത്തിൽനിന്ന് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം പുഴയിൽ തള്ളുന്നുണ്ട്. കുറ്റ്യാടി ടൗണിലെ മാലിന്യവും ഇവിടെ ഒഴുകിയെത്തുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. മാലിന്യം തള്ളുന്നതിനെതിരെ രാത്രി സ്ക്വാഡ് രൂപവത്കരിച്ചതായും അറിയിച്ചു. ഭാരവാഹികൾ: എം.എം. കുഞ്ഞമ്മദ് (പ്രസി.), കെ.കെ. ഷൈജു (ജന. സെക്ര), പുഴക്കൽ ഖാലിസ് (സെക്ര.), വി.കെ. കുഞ്ഞിരാമൻ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story