Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇംഗ്ലീഷ് ക്ലബ്​...

ഇംഗ്ലീഷ് ക്ലബ്​ ഉദ്ഘാടനം

text_fields
bookmark_border
കൊടിയത്തൂർ: എസ്.കെ.എ യു.പി സ്കൂൾ ഇംഗ്ലീഷ് ക്ലബി​െൻറ ഉദ്ഘാടനം യുവ കവിയും പൂർവവിദ്യാർഥിയുമായ അൻസാർ അരിമ്പ്ര നിർവഹിച്ചു. അൻസാർ രചന നിർവഹിച്ച 50 ഇംഗ്ലീഷ് കവിതകളുടെ സമാഹാരം ഓയാസിസ് കുട്ടികളെ പരിചയപ്പെടുത്തി. സ്കൂൾ ലൈബ്രറിയിലേക്ക് കവിത സമാഹാരത്തി​െൻറ 20 കോപ്പികൾ നൽകുകയും ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.ടി. കുഞ്ഞോയി അൻസാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഹെഡ്മാസ്റ്റർ എൻ. രവീന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.പി. മമ്മദ്കുട്ടി, പി.സി. മുജീബ് റഹിമാൻ, എ. ഫാത്തിമ, എം. നസീർ എന്നിവർ സംസാരിച്ചു. ക്ലബ് കൺവീനർ പി.ടി. സലീം സ്വാഗതവും വി. ഉമ്മാച്ചക്കുട്ടി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story