Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെൻഷൻ അട്ടിമറി:...

പെൻഷൻ അട്ടിമറി: കിഴക്കോത്ത് യു.ഡി.എഫ് ധർണ

text_fields
bookmark_border
കൊടുവള്ളി: മരണപ്പെട്ടതായും നാലുചക്ര വാഹനത്തി​െൻറ ഉടമസ്ഥരായും ചിത്രീകരിച്ച് സാമൂഹിക സുരക്ഷ പെൻഷനുകൾ നിഷേധിച്ച സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി എളേറ്റിൽ വട്ടോളിയിൽ സായാഹ്ന ധർണ നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് എം.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ, സി.ടി. ഭരതൻ, വി.കെ. അബ്ദുറഹിമാൻ, കെ.കെ. ജബ്ബാർ, ഗഫൂർ മൂത്തേടത്ത്, ടി.എം. രാധാകൃഷ്ണൻ, പി.കെ. മൊയ്തീൻ ഹാജി, ടി.പി. സൈദൂട്ടി, സി.ടി. ശ്രീധരൻ, പുളിയാറ അബൂബക്കർ, സമദ് വട്ടോളി, സി.എം. ഖാലിദ്, പി.ഡി. നാസർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story