Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2018 6:05 AM GMT Updated On
date_range 2 Sep 2018 6:05 AM GMTപ്രളയാനന്തരം തോട്ടവിളകൾക്ക് വ്യാപക കീട-രോഗ ബാധ
text_fieldsbookmark_border
കോഴിക്കോട്: ജില്ലയുടെ മലയോര മേഖലകളില്‍ ഗ്രാമ്പൂ കൃഷിക്കും ജാതി കൃഷിക്കും ഭീഷണി ഉയര്‍ത്തി കീടബാധ വ്യാപിക്കുന്നു. കുന്നുമ്മല്‍ ബ്ലോക്കില്‍ കാവിലുംപാറ, ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട് ഭാഗങ്ങളിലാണ് രോഗം ഏറ്റവുമധികം. ഇൗ സാഹചര്യത്തില്‍ കൃഷി വകുപ്പും ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിലെയും കൃഷിവിജ്ഞാന കേന്ദ്രത്തിലെയും ശാസ്ത്രജ്ഞരും ചേർന്ന് ഫീല്‍ഡ് സർവേ നടത്തി. പ്രത്യേകയിനം തണ്ടു തുരപ്പന്‍ വണ്ടിെൻറ ആക്രമണം നിമിത്തമാണ് മരങ്ങള്‍ ഉണങ്ങിയെതന്നാണ് കണ്ടെത്തിയത്. ഗ്രാമ്പൂ, ജാതി, കൊക്കോ എന്നിവക്കൊപ്പം പ്ലാവിലും കീടങ്ങളെ കണ്ടെത്തി. ശാസ്ത്രജ്ഞരും, കൃഷി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കര്‍ഷകരുമടങ്ങുന്ന സംഘം കാവിലുംപാറ മേഖലയിലെ കീടബാധ വിലയിരുത്തി. തൊട്ടില്‍പാലം, കാവിലുംപാറ മേഖലകളില്‍ തെങ്ങിൽ കൂമ്പുചീയല്‍ രോഗവും ഈ സമയത്ത് കൂടുന്നതായി കര്‍ഷകര്‍ അറിയിച്ചു. ഈ വര്‍ഷം തുടര്‍ച്ചയായി പെയ്ത കനത്ത മഴയും അതു നിമിത്തമുണ്ടായ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും രോഗകീട വ്യാപനത്തിന് കാരണമായെന്നും ഈ സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും വിദഗ്ധര്‍ പറഞ്ഞു. വേപ്പെണ്ണയും കോൾടാറും പ്രതിവിധി തണ്ടുതുരപ്പന്‍ കീടബാധയുടെ ലക്ഷണമായി വൃക്ഷങ്ങളുടെ തടിയില്‍ തുളകളും പുഴുക്കള്‍ ചവച്ചുതുപ്പിയ ചണ്ടിയും കണ്ടാൽ തുളകള്‍ വൃത്തിയാക്കി കോള്‍ ടാര്‍ അല്ലെങ്കില്‍ ചെളിയുമായി ചേര്‍ത്തു കുഴച്ച വേപ്പെണ്ണ തടിയില്‍ തേച്ചുപിടിപ്പിക്കണം. തോട്ടം വൃത്തിയായി സൂക്ഷിക്കാൻ രോഗ-കീട ബാധ നിമിത്തം നശിച്ച മരങ്ങളും ഉണങ്ങിയ കമ്പുകളും ശേഖരിച്ച് കത്തിക്കണം. ശീമക്കൊന്നയുടെ ഉണങ്ങിയ ശിഖരങ്ങള്‍, കളയായി വളരുന്ന പെരിയിലം, മറ്റു കളച്ചെടികള്‍ എന്നിവ കീടത്തിന് പെറ്റുപെരുകാന്‍ സാഹചര്യം ഒരുക്കുന്നതിനാല്‍ പൂർണമായി നീക്കണം. കീടബാധ അറിയിക്കണം കീടബാധ വ്യാപിക്കുന്നത് തടയാൻ ജില്ലയുടെ ഏതെങ്കിലും ഭാഗങ്ങളില്‍ ഗ്രാമ്പൂ, ജാതി, കൊക്കോ, പ്ലാവ് മുതലായ ദീര്‍ഘകാല വിളകളില്‍ രോഗ-കീട ബാധ നിമിത്തം ഉണക്കം ബാധിച്ചത് കണ്ടാല്‍ ഉടൻ കൃഷി ഭവനില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.
Next Story