Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവേക്കാട്ട്...

വേക്കാട്ട് റഹ്മത്തുല്ലയുടെ കുടുംബസഹായ ഫണ്ട് കൈമാറി

text_fields
bookmark_border
കൊടിയത്തൂർ: വാഹനാപകടത്തെ തുടർന്ന് മരിച്ച ചെറുവാടി വേക്കാട്ട് റഹ്മത്തുല്ലയുടെ കുടുംബത്തെ സഹായിക്കാൻ സൗദി അറേബ്യയിലെ അൽ ഖസീം പ്രവാസി സംഘം സ്വരൂപിച്ച കുടുംബസഹായ ഫണ്ട് അൽഖസീം പ്രവാസി സംഘം രക്ഷാധികാരി ഷാജി വയനാട് ജോർജ് എം.തോമസ് എം.എൽ.എ മുഖാന്തരം വേക്കാട്ട് റഹ്മത്തുല്ലയുടെ കുടുംബത്തിന് കൈമാറി. ചുള്ളിക്കാപറമ്പ് സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജോർജ് എം.തോമസ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല അധ്യക്ഷതവഹിച്ചു. മേയ് 25നാണ് മാവൂരിനടത്ത് ചെറൂപ്പയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് റഹ്മത്തുല്ല മരിച്ചത്. പ്രവാസി സംഘം സെക്രട്ടറി പർവീസ് തലശ്ശേരി, ഗിരീഷ് കാരക്കുറ്റി, അഷ്റഫ് കൊളക്കാടൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെംബർ ആമിന പാറക്കൽ, ബച്ചു ചെറുവാടി, എ.സി. മൊയ്തീൻ, നാസർ കൊളായ്, അബ്ദുറഹിമാൻ കുറുവാടങ്ങൽ, കെ.വി. ഉണ്ണിമാമു എന്നിവർ സംസാരിച്ചു. കെ.സി. മമ്മദ്കുട്ടി സ്വാഗതവും മുസ്തഫ തേലക്കാട് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story