Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎഴുത്തുപരീക്ഷ

എഴുത്തുപരീക്ഷ

text_fields
bookmark_border
കോഴിക്കോട്: എൻ.െഎ.ടിയിൽ താൽക്കാലിക ഒാഫിസ് അസിസ്റ്റൻറ് നിയമനത്തിനുള്ള എഴുത്തുപരീക്ഷ 2018 സെപ്റ്റംബർ 18ന് നടക്കും. വിശദ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് www.nitc.ac.in സന്ദർശിക്കുക. അതിജീവനത്തിന് മാനസിക കരുത്തേകാൻ ഡോക്യുമ​െൻററി കോഴിക്കോട്: പ്രളയം നേരിട്ട ജനതയുടെ മാനസികാരോഗ്യം നിലനിർത്താൻ ഡോക്യുമ​െൻററി ഒരുക്കി. യുവ ആർക്കിടെക്റ്റ് എസ്.ആർ. ബിബിത് സംവിധാനം ചെയ്ത 'അതിജീവനത്തി​െൻറ മാനസികാരോഗ്യം' എന്ന ഡോക്യുമ​െൻററി ദുരന്തത്തി​െൻറ ഒാർമകൾ പേറുന്നവരുടെ മാനസിക പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും പറഞ്ഞുതരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആസ്ഥാനമായ ഇംഹാൻസി​െൻറയും (ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മ​െൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ്) ജില്ല ഭരണകൂടത്തി​െൻറയും സാമൂഹിക നീതി വകുപ്പി​െൻറയും സഹകരണത്തോടെയാണ് ഡോക്യുമ​െൻററി നിർമിച്ചത്. പ്രളയത്തിൽ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവർക്ക് ഉത്തരമാണ് ഡോക്യുമ​െൻററി. പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന ജില്ല കലക്ടർ യു.വി. ജോസ്, സൈക്യാട്രിക് സോഷ്യൽ വർക്ക് ഡിപ്പാർട്മ​െൻറ് ഹെഡ് സീമ പി. ഉത്തമൻ, സാമൂഹിക നീതി വകുപ്പ് ഒാഫിസർ ഷീബ മുംതാസ് എന്നിവരുടെ വാക്കുകളാണ് ഡോക്യുമ​െൻററിയിലുള്ളത്. ഫേസ്ബുക്ക് പേജിലൂടെ കലക്ടറാണ് ഇത് അപ്ലോഡ് ചെയ്തിരിക്കുന്നത്. കാമറ ചെയ്തിരിക്കുന്നത് രാജേഷ് മലർകണ്ടിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story