Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2018 5:26 AM GMT Updated On
date_range 2018-09-02T10:56:59+05:30ശ്രീകൃഷ്ണ ജയന്തി ആഘോഷം
text_fieldsചേളന്നൂർ: 'കണ്ണീരൊപ്പാൻ കണ്ണനോടെപ്പം' സന്ദേശം ഉയർത്തി നാമജപയാത്രയോടെ നടക്കും. ചേളന്നൂർ ശ്രീനാരായണ ഗുരുമന്ദി രത്തിൽനിന്ന് വൈകീട്ട് നാലിന് ആരംഭിച്ച് ഇരട്ടപ്പനച്ചി പരദേവതാ ക്ഷേത്രത്തിൽ സമാപിക്കും. മരുതാട് പരശുരാമ ക്ഷേത്രത്തിൽനിന്ന് നാമജപയാത്ര പെരുമ്പൊയിൽ ശിവക്ഷേത്രത്തിൽ സമാപിക്കും. കുറ്റ്യാട്ട് ഭഗവതിക്ഷേത്രം, അമ്പലപ്പാട് ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ നാമജപകീർത്തനങ്ങൾ നടക്കും. വാദ്യം, താലപ്പൊലി, നിശ്ചല ദൃശ്യങ്ങൾ, മറ്റു പരിപാടികൾ ഒഴിവാക്കി ലളിതമായാണ് പരിപാടി നടക്കുക. ചിലയിടത്ത് അഖണ്ഡനാമജപവും നടക്കും. ഇതിൽനിന്ന് ലഭിക്കുന്ന തുക സേവാഭാരതിക്ക് -ദുരിതാശ്വസ പ്രവർത്തനത്തിന് കൈമാറും.
Next Story