Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂർ ഗവൺമെൻറ് ഹയർ...

ബേപ്പൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്​റ്റേജ്-ഓഡിറ്റോറിയം ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
ബേപ്പൂർ: ബേപ്പൂർ ഗവൺമ​െൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തി​െൻറ നിർമാണ പ്രവൃത്തി ഉദ്ഘാടനവും സ്റ്റേജ്-ഓഡിറ്റോറിയം ഉദ്ഘാടനവും ഞായറാഴ്ച നടക്കും. സ്റ്റേജ്-ഓഡിറ്റോറിയം ഉദ്ഘാടനം എളമരം കരീം എം.പി നിർവഹിക്കും. കെട്ടിട സമുച്ചയത്തി​െൻറ നിർമാണപ്രവൃത്തി ഉദ്ഘാടനം വി.കെ.സി മമ്മദ് കോയ എം.എൽ.എയും നിർവഹിക്കും. എളമരം കരീം എം.എൽ.എ ആയിരുന്നപ്പോൾ ബേപ്പൂർ ഗവൺമ​െൻറ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച 70 ലക്ഷം ഉപയോഗിച്ചാണ് സ്കൂൾ ഓഡിറ്റോറിയവും സ്റ്റേജും നിർമിച്ചത്. കേരള സർക്കാറി​െൻറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതി​െൻറ ഭാഗമായാണ് നിർമാണപ്രവൃത്തികൾ ആരംഭിക്കുന്നത്. കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച മൂന്ന് കോടിയും കോഴിക്കോട് കോർപറേഷൻ അനുവദിച്ച 40 ലക്ഷവും ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തി ആരംഭിക്കുന്നത്. പടം : byp10 byp20 ബേപ്പൂർ ഗവൺമ​െൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഓഡിറ്റോറിയവും സ്റ്റേജും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story