Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആശ്വാസവുമായി...

ആശ്വാസവുമായി 'ഒപ്പമുണ്ട് ആയുർവേദം'

text_fields
bookmark_border
കൽപറ്റ: പ്രളയദുരന്തത്തിൽ മുങ്ങിയ വയനാടന്‍ ജനതക്ക് ആശ്വാസമേകാന്‍ ആയുർവേദ വകുപ്പ് രംഗത്ത്്. പ്രളയാനന്തര ആരോഗ് യ സംരക്ഷണ പദ്ധതിയായ 'ഒപ്പമുണ്ട് ആയുർവേദം' എന്ന കർമപരിപാടിയുടെ ഭാഗമായി ആയുർവേദ വകുപ്പിലെ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം, ഔഷധക്കിറ്റ് വിതരണം, ഔഷധ ധൂമചൂർണ വിതരണം മുതലായ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 'ധൂമരഥം' എം.ഐ. ഷാനവാസ് എം.പി വൈത്തിരി ബസ് സ്റ്റാൻഡ് പരിസരത്ത് ഉദ്ഘാടനം ചെയ്തിരുന്നു. ജില്ല കലക്ടര്‍ കേശവേന്ദ്രകുമാറാണ് ഫ്ലാഗ്ഓഫ് നിർവഹിച്ചത്. കണ്ണൂര്‍ ഗവ. ആയുർവേദ കോളജ്, പറശ്ശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളുടെയും ആയുർവേദ വിദഗ്ധരുടെയും ആയുർവേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയിലെ മറ്റ് ഡോക്ടര്‍മാരുടെയും മറ്റും സഹകരണത്തോടെ പ്രളയബാധിതരുടെ പ്രയാസങ്ങള്‍ നേരിട്ട് മനസ്സിലാക്കി ആവശ്യമായ ബോധവത്കരണം, വൈദ്യോപദേശം, മാനസിക പിന്തുണ എന്നിവ നല്‍കും. പൊഴുതന, വൈത്തിരി, കോട്ടത്തറ, വെങ്ങപ്പള്ളി, പനമരം, പടിഞ്ഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളിലും മാനന്തവാടി, കൽപറ്റ മുനിസിപ്പാലിറ്റികളിലുമായി 5000ത്തോളം വീടുകള്‍ സന്ദര്‍ശിക്കും. ആരോഗ്യ സംരക്ഷണത്തിനാവശ്യമായ ഔഷധക്കിറ്റ് നൽകും. ഇതിനോടകം ദുരിതാശ്വാസ ക്യാമ്പുകളില്‍ 100ഓളം മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും നടത്തി. ദുരിതബാധിത പ്രദേശങ്ങളില്‍ ഭക്ഷണക്കിറ്റുകള്‍, ടാര്‍പായകള്‍, ശുചീകരണ കിറ്റുകള്‍ മുതലായവ വിതരണം ചെയ്തു. 'ഒപ്പമുണ്ട് ആയുർവേദം' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ശനിയാഴ്ച നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ ഔഷധക്കിറ്റ് വിതരണം ചെയ്യും. പ്രകൃതി ദുരന്തങ്ങള്‍ക്കുശേഷം പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ വളരെ ജാഗ്രതയോടെയിരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഐ.എസ്.എം) എസ്. ഷിബു അറിയിച്ചു. അണുനാശക ശക്തിയുള്ള ഔഷധക്കൂട്ടുകള്‍ വീടിനും പരിസരപ്രദേശങ്ങളിലും ധൂപനം ചെയ്യണമെന്നും വെള്ളം തിളപ്പിക്കുന്നതിനായി ഔഷധപാനീയങ്ങള്‍ ഉപയോഗിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ നിർദേശിച്ചു. അത്യാവശ്യ മരുന്നുകള്‍ അടങ്ങിയ ഔഷധക്കിറ്റുകള്‍ ഇതിനായി വിതരണം ചെയ്യാന്‍ തയാറായിട്ടുണ്ട്. ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എ. പ്രീത, ഡോ. എബി ഫിലിപ്പ്, ഡോ. ജി. അരുൺകുമാര്‍, ഡോ. പി.ആര്‍. രാജ്മോഹന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. തിരുന്നാൾ ആചരണം പുൽപള്ളി: പാടിച്ചിറ സ​െൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ വേളാങ്കണ്ണി മാതാവി​െൻറ തിരുന്നാൾ ആചരണവും എട്ടുനോമ്പ് ആചരണവും സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെ വിവിധ പരിപാടികളോടെ നടത്തും. ശനിയാഴ്ച വൈകീട്ട് 4.30ന് വികാരി ഫാ. തോമസ് പരുന്തനോലിൽ പതാക ഉയർത്തും. വി. കുർബാനക്ക് മോൺ. അബ്രഹാം നെല്ലിക്കൽ കാർമികത്വം വഹിക്കും. പ്രധാന തിരുന്നാൾ ഏഴ്, എട്ട് തീയതികളിലാണ്. ഏഴിന് വൈകീട്ട് 4.30ന് വി. കുർബാനക്ക് മാണ്ഡ്യ രൂപത വികാരി ജനറൽ മോൺ. ജോർജ് ആലുക്ക മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ടൗൺ കപ്പേളയിലേക്ക് ജപമാല പ്രദക്ഷിണം. ശനിയാഴ്ച രാവിലെ എട്ടിന് തിരുന്നാൾ ഗാനപൂജക്ക് ഫാ. സജി പുഞ്ചയിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് നേർച്ച സാരി വിതരണം, സ്നേഹവിരുന്ന്. ........................................ FRIWDL17, FRIWDL18 കലക്ടറേറ്റിൽ നടന്ന ജില്ല വികസന സമിതി യോഗത്തിൽനിന്ന് FRIWDL23 പ്രളയമൊഴിഞ്ഞപ്പോൾ വെള്ളം വറ്റിയ കോട്ടത്തറ പുഴക്കംവയലിലെ ഇഷ്ടിക കളത്തോടു ചേർന്ന കുഴിയിൽ പരമ്പരാഗത രീതിയിൽ മീൻപിടിത്തത്തിലേർപ്പെട്ട ഗോത്രവർഗ സ്ത്രീകൾ
Show Full Article
TAGS:LOCAL NEWS 
Next Story