Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികള്‍ ഇന്ന്

പരിപാടികള്‍ ഇന്ന്

text_fields
bookmark_border
വടകര മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാള്‍: താലൂക്ക് വികസന സമിതി യോഗം -10.30 അനുശോചിച്ചു വടകര: ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍നിന്ന് വിരമിച്ച പാലോളിപ്പാലം കാന്തിലോട്ട് പി.കെ. ഉമ്മറി‍​െൻറ നിര്യാണത്തില്‍ കെ.എസ്.എസ്.പി.യു പുതുപ്പണം ഏരിയ കമ്മിറ്റി അനുശോചിച്ചു. കെ.കെ. ശ്രീധരന്‍, കെ.കെ. നാരായണന്‍, ടി. ഭാസ്കരന്‍, പി.കെ. ബാലന്‍, എം.ടി. അരവിന്ദന്‍, പി.കെ. നാരായണന്‍, പി.കെ. രവീന്ദ്രന്‍, കെ.വി. ശശി, പി.എം. പത്മനാഭന്‍, യു. സച്ചിദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. രണ്ടു ദിവസത്തെ വേതനം നല്‍കണമെന്ന് വടകര: പ്രളയക്കെടുതി നേരിടുന്നവര്‍ക്കായി സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെ മുഴുവന്‍ ദിവസവേതന തൊഴിലാളികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ദിവസത്തെ വേതനം നല്‍കണമെന്ന്് എ.ഐ.ടി.യു.സി മേഖല കണ്‍വെന്‍ഷന്‍ അഭ്യര്‍ഥിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എം. മനോജ്, സി.കെ. ബാലന്‍, ടി.പി. രാജീവന്‍, ശശീന്ദ്രന്‍ പാലയാട്, കമല, ചിത്ര, അനീഷ് മേപ്പയൂര്‍ എന്നിവര്‍ സംസാരിച്ചു. 33,333 രൂപ സംഭാവന നല്‍കി വടകര: ദുരിതാശ്വാസ നിധിയിലേക്ക് മുട്ടുങ്ങല്‍ ഹരിതം െറസിഡൻറ്സ് അസോസിയേഷന്‍ 33,333 രൂപയുടെ ചെക്ക് വടകര തഹസില്‍ദാര്‍ പി.കെ. സതീഷ്കുമാറിന് കൈമാറി. 'സൃഷ്ടി' ത്രിദിന ക്യാമ്പ് ആരംഭിച്ചു വടകര: പ്രകൃതി ദുരന്തത്തില്‍പെട്ട പ്രദേശങ്ങളിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്ന ത്രിദിന ക്യാമ്പ് മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ജയപ്രഭ ഉദ്ഘാടനം ചെയ്തു. മണിയൂര്‍, ചെറുവണ്ണൂര്‍, വേളം, ചങ്ങരോത്ത് എന്നീ നാല് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ എൻജിനീയറിങ് വിദ്യാര്‍ഥികള്‍ സ്ഥിതിവിവര കണക്ക് തയാറാക്കുന്നത്. മണിയൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തിലെ വിവരങ്ങളാണ് ശനിയാഴ്ച ശേഖരിക്കുക. ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കല്‍ എജുക്കേഷ​െൻറ മാര്‍ഗനിർദേശം അനുസരിച്ചാണ് സര്‍വേ. കോളജ് ഓഫ് എൻജിനീയറിങ്ങിലെ എന്‍.എസ്.എസ് വളൻറിയര്‍മാരുടെ നേതൃത്വത്തില്‍ രണ്ട്, മൂന്ന്, നാല് വര്‍ഷ ക്ലാസുകളിലെ 250ഓളം വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. നാശനഷ്ടം സംഭവിച്ച വീടുകളിലും സ്ഥാപനങ്ങളിലും സന്ദര്‍ശിച്ച് പെര്‍ഫോമയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തും. അറ്റകുറ്റ പണികൾ ചെയ്യും. കിണറുകളില്‍ രണ്ടാംവട്ട ക്ലോറിനേഷനും നടത്തും. ടി. ഷിബിലി അധ്യക്ഷത വഹിച്ചു. ഡോ. കെ.വി. ബബിത, ടി. ഗോവിന്ദന്‍, ആര്‍. വിജയന്‍, ആദില്‍ മുഹമ്മദ്, അഷിത എന്നിവര്‍ സംസാരിച്ചു. 'പ്രളയപയോധി ഞങ്ങള്‍ പാടുന്നു, കേരളം പുനര്‍നിർമിക്കാന്‍' വടകര: ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാംഘട്ട ധനസമാഹരണം നടത്താന്‍ പുരോഗമന കലാസാഹിത്യ സംഘം 'പ്രളയപയോധി ഞങ്ങള്‍ പാടുന്നു, കേരളം പുനര്‍നിർമിക്കാന്‍' എന്ന പേരില്‍ വടകര കോട്ടപ്പറമ്പില്‍ നടത്തിയ ഗാനസദസ്സ് ശ്രദ്ദേയമായി. 1,12,000 രൂപയാണ് സമാഹരിച്ചത്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രഫ. കടത്തനാട്ട് നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ.ടി. കുഞ്ഞിക്കണ്ണന്‍, ടി.പി. ഗോപാലന്‍, പി. ഹരീന്ദ്രനാഥ്, ബിനീഷ് പുതുപ്പണം എന്നിവര്‍ സംസാരിച്ചു. പി.കെ. കൃഷ്ണദാസ്, വി.ടി. മുരളി, ആര്‍. ജീവനി എന്നിവര്‍ കവിതാലാപനം നടത്തി. ബിജു വടകര, സുധീര്‍ ബാബു, ജസ്നിഷ്, അബ്ദുൽ കരീം, ഉണ്ണി കാവില്‍, സമദ്, സുരേഷ് എന്നിവര്‍ ഓര്‍കസ്ട്ര നയിച്ചു. ജയന്‍ നാരായണ നഗരം, ഷാജി എടച്ചേരി, പ്രേംകുമാര്‍ വടകര, ശ്രീലത, പ്രസന്ന, സതീശന്‍ നമ്പൂതിരി തുടങ്ങി മുപ്പതോളം ഗായകരാണ് പാടിയത്. രാജീവ് മേമുണ്ട മാജിക് അവതരിപ്പിച്ചു. അനില്‍ ആയഞ്ചേരി, ഗോപി നാരായണന്‍, വി. രാധാകൃഷ്ണന്‍, എം.ടി. നാരായണന്‍, ടി. സുഭാഷ്ബാബു, പി.പി. മാധവന്‍, ടി. നാണു, കെ.പി. രഘുനാഥ്, കാനപ്പള്ളി ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ ഈവര്‍ഷത്തെ കടത്തനാട്ട് മാധവിയമ്മ സ്മാരക കവിത അവാര്‍ഡ് തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ട്രസ്റ്റ് അംഗങ്ങളായ കുഞ്ഞനന്തന്‍, മിനി എന്നിവര്‍ കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story