Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅപകടാവസ്ഥയിലായ...

അപകടാവസ്ഥയിലായ പാലത്തിൽ ചരക്കുലോറി കുടുങ്ങി: മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു

text_fields
bookmark_border
നന്മണ്ട: കല്ലുകൾ ഇളകി അപകടാവസ്ഥയിലായ പാലത്തിൽ ലോറി കുടുങ്ങി മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു. നന്മണ്ട-പനായി ബൈപാസ് റോഡിൽ കാടൻകുനി പാലത്തിലാണ് ബാലുശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി താഴ്ന്നത്. ബാലുശ്ശേരി ബസ്സ്റ്റാൻഡ് നവീകരണം നടക്കുന്നതിനാൽ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ തിരിച്ചുവിടുന്നത് പനായി ബൈപാസ് റോഡിലൂടെയാണ്. ലോറി നീക്കിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടാവസ്ഥയിലായ പാലത്തിലൂടെ വലിയ വാഹനങ്ങൾ പോവരുതെന്ന ബോർഡ് സ്ഥാപിച്ചിരുെന്നങ്കിലും ഡ്രൈവർമാർ പലപ്പോഴും അത് ഗൗനിക്കാറിെല്ലന്ന് നാട്ടുകാർ പറഞ്ഞു. കിണർ താഴ്ന്നു നന്മണ്ട: ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ നരിപ്പാറ പുറത്ത് ആലിയുടെ കിണർ താഴ്‌ന്നു. വെള്ളിയാഴ്ച രാവിലെ മോട്ടോർ സ്വിച്ച് ഓൺ ചെയ്തിട്ടും വെള്ളം കയറാതെ വന്നപ്പോഴാണ് മോട്ടോർ കിണറിൽ വീണതായി കണ്ടത്. കിണർ നികന്ന നിലയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story