Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂർവ വിദ്യാർഥി...

പൂർവ വിദ്യാർഥി കുടുംബസംഗമം

text_fields
bookmark_border
ബാലുശ്ശേരി: കിനാലൂർ പൂവ്വമ്പായി ഹയർ സെക്കൻഡറി സ്കൂൾ 1986 എസ്.എസ്.എൽ.സി ബാച്ചി​െൻറ പൂർവ വിദ്യാർഥി കുടുംബസംഗമം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ ഉദ്ഘാടനം ചെയ്തു. 32 വർഷത്തിനുശേഷം നടന്ന പൂർവ വിദ്യാർഥി സംഗമത്തിൽ 29ഒാളം പൂർവ അധ്യാപകരുൾപ്പെടെ 300 പേർ പെങ്കടുത്തു. മരിച്ച സഹവിദ്യാർഥികളെയും പൂർവ അധ്യാപകരെയും അനുസ്മരിച്ചു. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സ്കൂൾ എൻ.എസ്.എസ് സമാഹരിക്കുന്ന നിധിയിലേക്ക് 5001 രൂപ പൂർവ വിദ്യാർഥി-അധ്യാപകർ സ്കൂൾ പ്രിൻസിപ്പൽ വി.പി. ഇബ്രാഹിമിന് കൈമാറി. പൂർവ വിദ്യാർഥി കൂട്ടായ്മ സംവിധാനിച്ച ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം കെ.കെ. മുഹമ്മദ് നിർവഹിച്ചു. വാർഡ് അംഗം കെ. ദേവേശൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.പി. രോഹിണി, പി.കെ. പ്രമീള, എ.സി. ബൈജു, പി. അബ്ദുൽ സലാം, ടി.വി. പ്രജീഷ്, ഷംസീർ ആശാരിക്കൽ, വാർഡ് അംഗങ്ങളായ അബ്ദുൽ ലത്തീഫ്, പി.കെ. നാസർ, കബീർ കുന്നോത്ത്, ഷെരീഫ ടീച്ചർ, ദേവാനന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എൻ.പി. രാമദാസ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story