Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2018 5:47 AM GMT Updated On
date_range 2018-09-01T11:17:55+05:30തനത് ഫണ്ടിൽനിന്ന് അഞ്ചുലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് നൽകി
text_fieldsഈങ്ങാപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തനത് ഫണ്ടിൽനിന്ന് അഞ്ചുലക്ഷം രൂപ നൽകുന്നതിന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇടതുപക്ഷത്തെ 12 മെംബർമാർ ഒരുമാസത്തെ ഓണറേറിയം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും ഭരണസമിതി യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത് അധ്യക്ഷത വഹിച്ചു. തകർന്ന റോഡുകൾ പുനർനിർമിക്കുന്നതിന് അടിയന്തര പദ്ധതി തയാറാക്കി സമർപ്പിക്കുന്നതിന് ആക്ഷൻ പ്ലാൻ ഭരണസമിതിയിൽ സമർപ്പിച്ച് അംഗീകാരം നൽകി. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി വീടുകൾക്ക് സമീപത്തേക്ക് വീണ മണ്ണും കല്ലും മാറ്റുന്നതിനും പൊളിഞ്ഞ കയ്യാലകളും മറ്റും പൂർവസ്ഥിതിയിലാക്കുന്നതിനും അംഗീകാരം നൽകിയിട്ടുണ്ട്. പുനർനിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേഗത്തിലാക്കുന്നതിനും ഭരണസമിതി നേതൃത്വം നൽകും. വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മുജീബ് മാക്കണ്ടി, എം.ഇ. ജലീൽ, ഐബി റെജി, മെംബർമാരായ പി.കെ. ഷൈജൽ, മുത്തു അബ്ദുൽ സലാം, ആർ.എം. അബ്ദുൽ റസാക്ക് എന്നിവർ സംസാരിച്ചു.
Next Story