Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2018 11:17 AM IST Updated On
date_range 1 Sept 2018 11:17 AM ISTഇ. അഹമ്മദ് അന്താരാഷ്ട്ര വിഷയങ്ങളിൽ രാജ്യത്തിെൻറ അഭിമാനമുയർത്തി ^ടി.പി. ശ്രീനിവാസൻ
text_fieldsbookmark_border
ഇ. അഹമ്മദ് അന്താരാഷ്ട്ര വിഷയങ്ങളിൽ രാജ്യത്തിെൻറ അഭിമാനമുയർത്തി -ടി.പി. ശ്രീനിവാസൻ കോഴിക്കോട്: വിദേശനയം സംബന്ധിച്ച് ഇന്ത്യ നിര്‍ണായക കാലഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ യു.എന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ ഉറച്ച ശബ്ദം നയപരമായി പ്രകടിപ്പിച്ച രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നു ഇ. അഹമ്മദെന്ന് വിദേശകാര്യ വിദഗ്ധനും മുന്‍ അംബാസഡറുമായ ടി.പി. ശ്രീനിവാസന്‍. അഹമ്മദിനെക്കുറിച്ച് പുത്തൂർ റഹ്മാൻ രചിച്ച 'ഇസ്മുഹു അഹ്മദ്' പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീര്‍ പ്രശ്‌നം, ഫലസ്തീൻ-ഇസ്രായേൽ ബന്ധം, ഇറാഖ്-കുവൈത്ത് യുദ്ധാനന്തരം ഗള്‍ഫ് രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം പൂര്‍വ സ്ഥിതിയിലാക്കുക തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്തിെൻറ അഭിമാനമുയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഹൃദയത്തിൽ തട്ടുന്ന രീതിയിൽ ആൾക്കാരെ സ്വാധീനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. രാജ്യത്തിെൻറ നയങ്ങളെ കൃത്യമായി മനസ്സിലാക്കിയായിരുന്നു അദ്ദേഹത്തിെൻറ ഇടപെടൽ. തെൻറ 37വർഷത്തെ പ്രവർത്തനത്തിനിടെ ഏറ്റവും അടുപ്പം തോന്നിയ സൗഹൃദം സൂക്ഷിച്ചിരുന്നത് അഹമ്മദുമായിട്ടായിരുന്നുവെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേർത്തു. പുസ്തകം ടി.പി. ശ്രീനിവാസന് നല്‍കി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ഫുജൈറ ഇന്ത്യന്‍ ക്ലബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച അഞ്ചുലക്ഷം രൂപയുടെ ചെക്ക് പുത്തൂര്‍ റഹ്മാന്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എക്ക് കൈമാറി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. പി.വി. അബ്ദുല്‍ വഹാബ് എം.പി, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, കെ.പി.എ. മജീദ്, ശോഭന രവീന്ദ്രന്‍, ടി.പി. അഷ്‌റഫലി, സുഹറ മമ്പാട്, ഉമ്മര്‍ പാണ്ടികശാല, നൂർബിന റഷീദ്, തുടങ്ങിയവര്‍ സംസാരിച്ചു. സി.പി. സൈതലവി പുസ്തക പരിചയം നടത്തി. ഗ്രേസ് പബ്ലിക്കേഷനാണ് പ്രസാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story