Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാപാരികൾ കക്കോടി...

വ്യാപാരികൾ കക്കോടി ബസാർ ശുചീകരിച്ചു

text_fields
bookmark_border
വ്യാപാരികൾ കക്കോടി ബസാർ ശുചീകരിച്ചു കക്കോടി: വ്യാപാരികളുടെ നേതൃത്വത്തിൽ കക്കോടി ബസാർ ശുചീകരിച്ചു. പൂനൂർപുഴ കരകവിഞ്ഞൊഴുകി എത്തിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതി​െൻറ തുടർച്ചയായാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തിയത്. രാവിലെ 11 മണിവരെ കടകളടച്ചായിരുന്നു ശുചീകരണം. വിമൻസ് കോളജ് കക്കോടി, വി-13 കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ശുചീകരണം നടത്തിയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സി. അംഗം ഒ. രത്നകുമാർ, ഒ.കെ. മുഹമ്മദ്, ബഷീർ, എൻ.ടി. രൂപേഷ്, കെ. സഞ്ജു, പി. രാധ, കെ. സൈഫുന്നീസ, എം. ഗംഗാധരൻ, എം. ഹംസ, കെ. ഉണ്ണീരി, ദിൽദർ ലത്തീഫ്, സുന്ദരൻ, കൃഷ്ണൻ, ഫഹദ്, റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി. പടം: clean bzr വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ മാലിന്യം നീക്കം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story