Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 11:08 AM IST Updated On
date_range 31 May 2018 11:08 AM ISTയാത്രക്കാർ പെരുവഴിയിലാണ് സാർ
text_fieldsbookmark_border
lead with package ചൂരൽമല ഭാഗത്തേക്ക് വീണ്ടും ട്രിപ് മുടക്കി * രാത്രി 8.30നുള്ള മുണ്ടക്കൈ സർവിസ് റദ്ദാക്കിയതിന് പുറമെ അട്ടമല ട്രിപ്പും മുടക്കി * മണിക്കൂറുകളോളം സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ പെരുവഴിയിലായി കൽപറ്റ: മുണ്ടെെക്ക, അട്ടമല, ചൂരൽമല ഭാഗത്തേക്കുള്ള രാത്രി ട്രിപ് മുടക്കി യാത്രക്കാർക്ക് വീണ്ടും കെ.എസ്.ആർ.ടി.സിയുടെ പ്രഹരം. രാത്രി 8.30ന് കൽപറ്റയിൽനിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള സർവിസ് ഒരാഴ്ചയായി റദ്ദാക്കിയതിന് പുറമെ 9.15 നുള്ള അട്ടമല ബസ് കൂടി മുടക്കിയാണ് ചൊവ്വാഴ്ച യാത്രക്കാരെ പെരുവഴിയിലാക്കിയത്. ബസ് തകരാറിലാണ് എന്ന മറുപടിയാണ് ഗാരേജിൽ നിന്ന് യാത്രക്കാർക്ക് ലഭിച്ചത്. നാലു മണിക്കൂറുകളോളമാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ ബസ് കാത്തിരുന്ന് വലഞ്ഞത്. ഒടുവിൽ 10 മണിയോടെ ഗാരേജിൽനിന്ന് ബസ് അയച്ചാണ് പ്രശ്നം പരിഹരിച്ചത്. രാത്രി 8.30ന് കൽപറ്റയിൽനിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള സർവിസ് ടയർക്ഷാമമെന്ന ന്യായം നികത്തി അധികൃതർ ഒരാഴ്ച മുമ്പ് റദ്ദാക്കിയിരുന്നു. ഇതോടെ കടുത്ത യാത്രക്ലേശം അനുഭവിക്കുന്ന നിരവധി യാത്രക്കാർ 9.15 നുള്ള ബസിനെയായിരുന്നു ആശ്രയിച്ചത്. മുന്നറിയിപ്പില്ലാതെ അധികൃതർ ആ സർവിസും മുടക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. കൽപറ്റ, മേപ്പാടി തുടങ്ങിയ വിവിധ സ്റ്റോപ്പുകളിലായി യാത്രക്കാർ പ്രയാസമനുഭവിക്കുകയായിരുന്നു. വൈകീട്ട് 6.10നുശേഷം അടുത്ത ബസിനായി ചൂരൽമലയിലേക്കുള്ള യാത്രക്കാർ മണിക്കൂറുകൾ കാത്തുനിൽക്കണം. കൽപറ്റയിലെയും മേപ്പാടിയിലെയും ടെക്സ്റ്റൈൽ ഷോപ്പുകളിലും മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളടക്കമുള്ള നിരവധി യാത്രക്കാരാണ് ദിനംപ്രതി വലയുന്നത്. മേപ്പാടി-ചൂരൽമല റൂട്ടിലെ സമാന്തര ജീപ്പ് സർവിസ് കാരണം കെ.എസ്.ആർ.ടി.സി നഷ്ടത്തിലാണെന്നും ജനങ്ങൾ സഹകരിക്കുന്നില്ലെന്നുമാണ് ട്രിപ്പു മുടക്കത്തിന് കാരണമായി അധികൃതർ പറയുന്നത്. എന്നാൽ, നിയമവിരുദ്ധ സമാന്തര സർവിസുകൾക്കെതിരെ നടപടിയെടുക്കേണ്ടതിന് ഉത്തരവാദിത്തപ്പെട്ടവർ അതുചെയ്യാൻ തയാറാകുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്. അധികൃതരുടെ അനാസ്ഥ കാരണമാണ് കലക്ഷൻ കുറയുന്നതെന്നും യാത്രക്കാർ ആേരാപിക്കുന്നു. WEDWDL13 ചൊവ്വാഴ്ച രാത്രി കൽപറ്റ പഴയ സ്റ്റാൻഡിൽ ചൂരൽമല ഭാഗത്തേക്കുള്ള ബസ് കാത്തുനിൽക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ സുഗന്ധഗിരിക്കാരുടെ യാത്രദുരിതത്തിന് ഇനിയും പരിഹാരമായില്ല * ആകെയുള്ളത് ഒരു കെ.എസ്.ആർ.ടി.സി ബസ് മാത്രം പൊഴുതന: ജില്ലയിലെ പട്ടികവർഗ പുനരധിവാസ മേഖലയായ പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരി ഭാഗത്തേക്കുള്ള യാത്രാദുരിതം ഇരട്ടിക്കുന്നു. ഇവിേടക്കുള്ള ഏക കെ.എസ്.ആർ.ടി.സി ബസിന് ഇടക്കിടെ തകരാർ സംഭവിക്കുന്നതും റോഡിെൻറ തകർച്ചയുമാണ് യാത്രക്കാരുടെ ദുരിതത്തിന് ആക്കം കൂട്ടുന്നത്. 524 പട്ടികവർഗ കുടുംബങ്ങളിലായി 1200ഓളം പേരാണ് സുഗന്ധഗിരിയിലെ വിവിധ മേഖലകളിൽ കഴിയുന്നത്. കൽപറ്റയിൽ നിന്നും സുഗന്ധഗിരിയിലെ അംബ വരെ നാല് ട്രിപ്പുകളായി ഒരു കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് സർവിസ് നടത്തുന്നത്. ഓട്ടോറിക്ഷയും ജീപ്പും മുമ്പ് സർവിസ് നടത്തിയെങ്കിലും റോഡിെൻറ ശോച്യാവസ്ഥയെ തുടർന്ന് നിർത്തലാക്കുകയായിരുന്നു. അതിനാൽതന്നെ, കൽപറ്റയിൽ നിന്നും യാത്രക്കാരെ കയറ്റി ബസ് മാവേലി കവല എത്തുമ്പോഴേക്കും അംബ, ചെന്നായ്കവല, ഒന്നാംയൂനിറ്റ്, മാങ്ങപ്പാടി, പ്ലാേൻറഷൻ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം ബസിൽ കയറ്റാവുന്നതിലും ഇരട്ടിയായിരിക്കും. വർഷങ്ങളായി സുഗന്ധഗിരി മാവേലി ജങ്ഷൻ മുതൽ വ്യന്ദാവൻ സ്കൂൾ വരെയുള്ള റോഡിെൻറ തകർച്ച പൂർണമാണ്. മഴക്കാലവും കൂടി എത്തിയതോടെ കുഴികളിൽ വീണ് ബസ് അടക്കമുള്ള വാഹനങ്ങളുടെ ടയർ പൊട്ടുന്നതും മറ്റു തകരാറുകൾ സംഭവിക്കുന്നതും വർധിച്ചു. പലപ്പോഴും യാത്രക്കാർ ബസിൽനിന്നും ഇറങ്ങി കീലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടതായും വരുന്നു. റോഡിെൻറ ശോച്യാവസ്ഥ പരിഹരിച്ച് കൂടുതൽ ബസുകൾ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. WEDWDL14 റോഡിെൻറ ശോച്യാവസ്ഥ മൂലം സുഗന്ധഗിരി ഭാഗത്ത് തകരാർ സംഭവിച്ച് നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസ് ----------------------------- ഇന്ന് ലോക പുകയില വിരുദ്ധ ദിനം േലാകത്തിലെ പുകയില ഉൽപാദനത്തിലും ഉപേയാഗത്തിലും രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ നാഷനൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം 44.5 ശതമാനം പുരുഷന്മാരും 6.8 ശതമാനം സ്ത്രീകളും പുകയിലയും ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരാണ്. വായിലെ കാൻസർ, ശ്വാസകോശാർബുദം, ഹൃദ്രോഗം, ത്വഗ്രോഗം, ആമാശയ കുടൽ കാൻസർ, വന്ധ്യത, ഉയർന്ന രക്ത സമ്മർദം, മാനസിക േരാഗങ്ങൾ, കൈകാലുകളെ നിർജീവമാക്കുന്ന ധമനിരോഗങ്ങൾ തുടങ്ങിയവയാണ് പുകവലി മൂലമുണ്ടാകുന്ന രോഗങ്ങൾ. ഇന്ത്യയിലെ കാൻസർ മരണങ്ങളിലെ 90 ശതമാനവും വായിലെ കാൻസർ മൂലമാണ്. പുകയില ഉപയോഗം നിർത്താൻ - ഏലക്ക, ബബിൾഗം, കാരറ്റ്, മിഠായി തുടങ്ങിയവ പുകയില ഉപയോഗിക്കാൻ തോന്നുേമ്പാൾ ചവക്കുക - പുകയില ഉപേക്ഷിക്കാൻ മുൻകുട്ടി സമയം നിശ്ചയിക്കുക - ദന്തഡോക്ടറ കണ്ട് പല്ല് ക്ലീൻ ചെയ്യുക - പാൻമസാല പാക്കറ്റുകൾ, സിഗരറ്റ് ആഷ്ട്രേ എന്നിവ നീക്കം ചെയ്യുക - സമീപത്തുള്ള സർക്കാർ ലഹരി വിമുക്ത കേന്ദ്രവുമായി ബന്ധപ്പെടുക പുകയില ഉപയോഗം തടയുന്നതിനായി ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ ഇന്ത്യയിലാകമാനം ടുബാകോ ഇൻറർവെൻഷൻ ഇനീഷിയേറ്റിവ് സെൻറുകൾ തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ 32ാഒാളം സെൻററുകളുണ്ട്്. തയാറാക്കിയത് ഡോ. നൗഷാദ് പള്ളിയാൽ ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ ജില്ല ബ്രാഞ്ച് അംഗം WEDWDL20 noushad
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story