Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
പൊഴുതന: അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി മേയ് 30ന് രാവിലെ 10.30ന് സ്കൂൾ ഒാഫിസിൽ എത്തണം. മാനന്തവാടി: വാളാട് എ.എൽ.പി സ്കൂളിൽ നാല് അധ്യാപക തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം മേയ് 30ന് രാവിലെ 11ന് ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ. വൈത്തിരി: ലക്കിടി ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.എ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം മേയ് 30ന് 11.00 മുതൽ സ്കൂൾ ഓഫിസിൽ. മാനന്തവാടി: ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗം ജൂനിയർ ഹിന്ദി (പാർട്ട്ടൈം) അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം മേയ് 29ന് രാവിലെ 11.30 സ്കൂൾ ഓഫിസിൽ. മീനങ്ങാടി: ഗവ. ഹയർ സെക്കന്‍ഡറി സ്കൂളില്‍ ഹയർ സെക്കന്‍ഡറി വിഭാഗം ഫിസിക്സ്, കണക്ക്, ഇംഗ്ലീഷ്, മലയാളം, ജ്യോഗ്രഫി, ഹിസ്റ്ററി, സുവോളജി, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം മേയ് 30ന് രാവിലെ 11.00ന്. മേപ്പാടി: വെള്ളാര്‍മല ഗവ. ഹൈസ്കൂളില്‍ എച്ച്.എസ്.എ. മലയാളം, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഗണിതം വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം മേയ് 30ന് രാവിലെ 10.30ന് സ്കൂൾ ഒാഫിസിൽ. യു.പി.എസ്.എ, എല്‍.പി.എസ്.എ വിഭാഗം ഒഴിവുകളിൽ അന്ന് ഉച്ചക്ക് 2.30ന് അഭിമുഖം നടത്തും. മുട്ടിൽ: തൃക്കൈപ്പറ്റ ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള യു.പി.എസ്.എ തസ്തികയിലേക്കു താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം മേയ് 30ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. വെള്ളമുണ്ട: ഗവ. മോഡല്‍ ഹയർ സെക്കന്‍ഡറി സ്കൂളില്‍ ഹയർ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫിസിക്സ്, ജേണലിസം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപക ഒഴിവുകളിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം മേയ് 29ന് രാവിലെ 10.00ന് സ്കൂൾ ഒാഫിസിൽ. പടിഞ്ഞാറത്തറ: മഞ്ഞൂറ ജി.എൽ.പി സ്കൂളില്‍ എല്‍.പി.എസ്.എ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം മേയ് 30ന് രാവിലെ 11.00ന് സ്കൂൾ ഒാഫിസിൽ. വിളമ്പുകണ്ടം: ഏച്ചോം സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കെമിസ്ട്രി, ഇംഗ്ലീഷ് ജൂനിയര്‍ തസ്തികയിലേക്ക് താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം മേയ് 30ന് രാവിലെ 10ന് സ്കൂൾ ഒാഫിസിൽ നടക്കും. മീനങ്ങാടി: ഡബ്ല്യു.എം.ഒ വിമൻസ് കോളജിലേക്ക് വഫിയ്യ ഡിഗ്രി വിഷയങ്ങൾ, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ക്ലാസെടുക്കാൻ യോഗ്യരായ വനിതകൾക്കുള്ള ഇൻറർവ്യു മേയ് 31ന് രാവിലെ 10ന് ഡബ്ല്യു.എം.ഒ വഫിയ്യ കോളജ്, അല്ലാന കാമ്പസ്, മീനങ്ങാടി 54ൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു സി.സി.ടി.വി കാമറകൾ കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി എടുത്തുമാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം കൽപറ്റ: നഗരസഭയിലെ ചെയർപേഴ്സൻ, വൈസ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ എന്നിവരുടെ മുറികളിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി എടുത്തുമാറ്റിയതിൽ പ്രതിഷേധിച്ച് നഗരസഭ സെക്രട്ടറി ടി.ജി. രവീന്ദ്രനെ യു.ഡി.എഫ് കൗൺസിലർമാർ ഓഫിസിൽ ഉപരോധിച്ചു. കാമറ എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ യു.ഡി.എഫ് പാർലമ​െൻററി പാർട്ടി നേതാവ് പി.പി. ആലി കാമറകൾ എടുത്തുമാറ്റരുതെന്ന് അഭിപ്രായപ്പെടുകയും അത് കൗൺസിൽ യോഗം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, തിങ്കളാഴ്ച ലഭിച്ച അജണ്ടയിൽ കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി സി.സി.ടി.വി കാമറകൾ എടുത്തുമാറ്റി. ഇതിനെതിരെ പി.പി. ആലി, എ.പി. ഹമീദ്, അഡ്വ. ടി.ജെ. ഐസക്, കെ.കെ. കുഞ്ഞമ്മദ്, പി. വിനോദ്കുമാർ, ഉമൈബ മൊയ്തീൻകുട്ടി, വി.പി. ശോശാമ്മ, വി. ശ്രീജ, ജൽത്രൂദ് ചാക്കോ, ഒ. സരോജിനി, പി.ആർ. ബിന്ദു, കെ. അജിത, ആയിഷ പള്ളിയാൽ എന്നിവർ വിയോജിപ്പ് രേഖപ്പെടുത്തി. കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി തീരുമാനമെടുത്ത സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറി ടി.ജി. രവീന്ദ്രനെ ഉപരോധിച്ചശേഷം വിയോജനക്കുറിപ്പ് നൽകി. ഉപരോധത്തിനുശേഷം നഗരസഭ ഓഫിസിന് മുന്നിൽ നടത്തിയ ധർണ യു.ഡി.എഫ് പാർലമ​െൻററി പാർട്ടി നേതാവ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ഏകദിന ശിൽപശാല കൽപറ്റ: നിയോജക മണ്ഡലത്തിലെ കാപ്പി കർഷകർ, തൊഴിലുറപ്പ് പദ്ധതി ഒാവർസിയർമാർ എന്നിവർക്കായി അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പച്ചപ്പ്, ഹരിത കേരള മിഷൻ എന്നിവയുടെ സഹകരണത്തോടെ മഴവെള്ള സംഭരണത്തെക്കുറിച്ച് ഏകദിന ശിൽപശാല നടത്തി. ആർ.എ.ആർ.എസ് ഡയറക്ടർ ഡോ. പി. രാജേന്ദ്രൻ നേതൃത്വം നൽകി. സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ കോഒാഡിനേറ്റർ സുധീർ കിഷൻ, ഡോ. സജീഷ് ജാൻ എന്നിവർ സംസാരിച്ചു. ഡോ. എൻ.ഇ. സഫിയ സ്വാഗതവും ശിവദാസൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story