Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതത്തെ 'കാട്​'...

ദുരിതത്തെ 'കാട്​' കടത്താനാകാതെ ചെട്യാലത്തുകാർ

text_fields
bookmark_border
കല്‍പറ്റ: വന്യജീവികൾ വിഹരിക്കുന്ന വനത്തിനു നടുവിൽ ദുരിതജീവിതം തുടർന്ന് ചെട്യാലത്തൂര്‍ ഗ്രാമവാസികൾ. വനത്തിന് പുറത്തേക്ക് താമസം മാറ്റുന്നതിനുള്ള ഇവരുടെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്. പുനരധിവാസത്തിനായി നിലവിലുള്ള പദ്ധതി ഫണ്ടി​െൻറ അഭാവത്തില്‍ വഴിമുട്ടിയത് ഗ്രാമീണര്‍ക്ക് തിരിച്ചടിയാകുകയാണ്. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിലാണ് ചെട്യാലത്തൂര്‍ ഗ്രാമം. നല്ല റോഡോ, മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത, വൈദ്യുതിയെത്താത്ത ഗ്രാമം. ഇവിടെയുള്ളതില്‍ 230 യോഗ്യത കുടുംബങ്ങള്‍ക്കായി 18.48 കോടി രൂപ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2017 മാര്‍ച്ച് ആറിനു അനുവദിച്ചതാണ്. ഈ തുക വയനാട് കലക്ടറുടെയും ഐ.ടി.ഡി.പി േപ്രാജക്ട് ഓഫിസറുടെയും സംയുക്ത ട്രഷറി അക്കൗണ്ടില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിക്ഷേപിച്ചെങ്കിലും പദ്ധതി നിര്‍വഹണത്തിന് ഉപയോഗപ്പെടുത്താനായില്ല. ട്രഷറി നിയന്ത്രണമാണ് തുക വിനിയോഗത്തിനു തടസ്സമായത്. ഇതിനിടെ ട്രഷറി അക്കൗണ്ടിലെ പണം ധനവകുപ്പ് ജനുവരി ഒന്നിനു പിന്‍വലിച്ചു. ജനപ്രതിനിധികളുടെയടക്കം ഇടപെടലിനെ തുടര്‍ന്ന് ജില്ല കലക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് ധന വകുപ്പ് കഴിഞ്ഞമാസം തുക തിരികെ നിക്ഷേപിച്ചെങ്കിലും വൈകാതെ വീണ്ടും പിന്‍വലിക്കുകയാണുണ്ടായത്. സ്വയംസന്നദ്ധ പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക ജില്ല കലക്ടറുടെയും ഐ.ടി.ഡി.പി േപ്രാജക്ട് ഓഫിസറുടെയും സംയുക്ത അക്കൗണ്ടില്‍ നിക്ഷേപിച്ചത് നേരത്തേ വിവാദമായിരുന്നു. 2011ല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച മാര്‍ഗരേഖയനുസരിച്ച് ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ ജില്ല കലക്ടറുടെ അക്കൗണ്ടിലാണ് പണം നിക്ഷേപിക്കേണ്ടത്. 2016 വരെ ഇത്തരത്തിലാണ് തുക നിക്ഷേപിച്ചിരുന്നതും. എന്നാല്‍, 2017ല്‍ മാര്‍ഗനിര്‍ദേശത്തിനു വിരുദ്ധമായി സംയുക്ത അക്കൗണ്ടില്‍ ട്രഷറിയിലാണ് തുക നിക്ഷേപിച്ചത്. ഇത് പദ്ധതി അട്ടിമറിക്കുന്നതിനുള്ള ആസൂത്രിത നീക്കത്തി​െൻറ ഭാഗമായിരുന്നുവെന്ന് ചെട്യാലത്തൂര്‍ പുനരധിവാസ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചിരുന്നു. ചെട്യാലത്തൂര്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ലോക്‌സഭയെയും രാജ്യസഭയെയും തെറ്റിദ്ധരിപ്പിെച്ചന്ന ആക്ഷേപവും നിലനില്‍ക്കുകയാണ്. ചെട്യാലത്തൂരില്‍ പുനരധിവാസം നടന്നുവെന്നാണ് രാജ്യസഭയില്‍ സി.പി. നാരായണനും ലോക്‌സഭയില്‍ ജോയ്‌സ് ജോര്‍ജും വിഷയം ഉന്നയിച്ചപ്പോള്‍ കേന്ദ്ര മന്ത്രാലയം രേഖാമൂലം അറിയിച്ചത്. കൈവശ ഭൂമിയുടെയും വീടി​െൻറയും പ്രമാണങ്ങളും തുക കിട്ടിയതായി സമ്മതിച്ച് മുദ്രപ്പത്രത്തിലെഴുതിയ സത്യവാങ്മൂലവും ഗുണഭോക്തൃ കുടുംബങ്ങള്‍ മാസങ്ങള്‍ മുമ്പ് വനം വകുപ്പിനു കൈമാറിയതാണ്. കൈവശഭൂമിയില്‍ നിയമപരമായ അവകാശം ഇല്ലാത്ത അവസ്ഥയിലാണ് ചെട്യാലത്തൂരിലെ കുടുംബങ്ങള്‍. 'പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം' കൽപറ്റ: പകർച്ചവ്യാധികൾക്കെതിരെ മഹല്ല് സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സുന്നി മാനേജ്മ​െൻറ് അസോസിയേഷൻ ജില്ല സിജി കോൺഫറൻസ് ആവശ്യപ്പെട്ടു. അസോസിയേഷൻ മഹല്ല് സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന സോഷ്യൽ ഓഡിറ്റ്-2018ന് നേതൃത്വം നൽകുന്ന ക്രിയേറ്റിവ് ഗ്രൂപ് (സി.ജി) രണ്ടാമത് െട്രയിനിങ് കോൺഫറൻസ് ജില്ല ജനറൽ സെക്രട്ടറി എം.ഇ. അബ്ദുൽ ഗഫൂർ സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.കെ. മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു. ഷാഫി പൊക്കുന്ന്, ബി.ഐ. റഷീദ്, അഷ്റഫ് കണിയാമ്പറ്റ, കുഞ്ഞിമുഹമ്മദ് വാഴവറ്റ, സൈതലവി കമ്പളക്കാട് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സമത്വം ഉറപ്പുവരുത്തണം - ജെ. അരുൺ ബാബു മീനങ്ങാടി: വിദ്യാഭ്യാസ രംഗത്തെ വർഗീയവത്കരണം രാജ്യത്തി​െൻറ ബഹുസ്വര സംസ്കാരം തകരുന്നതിനിടയാക്കുമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ജെ. അരുൺ ബാബു അഭിപ്രായപ്പെട്ടു. എ.ഐ.എസ്.എഫ് ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാഠപുസ്തകങ്ങളെയും ഇന്ത്യൻ ചരിത്രെത്തയും തിരുത്തി എഴുതാനുള്ള ബോധപൂർവ ശ്രമങ്ങൾ നടന്നുവരുന്നു. വിദ്യാഭ്യാസ രംഗത്ത് സമത്വം ഉറപ്പുവരുത്തിയാൽ മാത്രമേ രാജ്യത്തി​െൻറ പുരോഗതിയും സ്വാതന്ത്ര്യവും അർഥപൂർണമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ഇ. അഭിജിത്ത് പതാക ഉയർത്തി. ബിമൽ ജോർജ് അനുശോചന പ്രമേയവും സി. അനാമിക രക്തസാക്ഷി പ്രമേയവും ജില്ല സെക്രട്ടറി എ.കെ. ജാഫർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വിജയൻ ചെറുകര, സി.പി.ഐ ജില്ല കൗൺസിൽ അംഗങ്ങളായ സജി കാവനാകുടി, അഡ്വ. ഗീവർഗീസ്, സി.പി.ഐ ബത്തേരി മണ്ഡലം സെക്രട്ടറി സി.എം. സുധീഷ്, ആദിവാസി മഹാസഭാ ജില്ല കമ്മിറ്റിയംഗം സി. വിജയലക്ഷ്മി, സീനിയർ സിറ്റിസൺ കൗൺസിൽ ജില്ല സെക്രട്ടറി എ. അപ്പുകുട്ടി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എ.കെ. ജാഫർ സ്വാഗതവും കൺവീനർ എം. പരീസ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story