Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂതാടിയിൽ പഞ്ചായത്തിൽ...

പൂതാടിയിൽ പഞ്ചായത്തിൽ അവിശ്വാസം ഉടനുണ്ടാവില്ല

text_fields
bookmark_border
* ബി.ജെ.പിയുമായി കൂട്ടുകൂടാൻ കഴിയാതെ കോൺഗ്രസ് കേണിച്ചിറ: പൂതാടി പഞ്ചായത്തിൽ ബി.ജെ.പിയുമായി കൂട്ടുകൂടുന്ന കാര്യത്തിൽ കോൺഗ്രസ് അറച്ചുനിൽക്കുമ്പോൾ പഞ്ചായത്തിൽ അവിശ്വസ പ്രമേയത്തിനുള്ള സാധ്യത ഉടനുണ്ടാവില്ല. കോൺഗ്രസിനോട് സഹകരിക്കാൻ ബി.ജെ.പിയും ഇവിടെ മടിച്ചുനിൽക്കുകയാണ്. ഭരണം നടത്തുന്ന ഇടതുപക്ഷത്തിന് ഇത് സ്വാഭാവികമായും അശ്വാസമാകുകയാണ്. പഞ്ചായത്തിൽ ഭരണസ്തംഭനമുണ്ടെന്നും വേണ്ടിവന്നാൽ അവിശ്വാസത്തിന് നോട്ടീസ് കൊടുക്കുമെന്നും കഴിഞ്ഞദിവസം കോൺഗ്രസ് മെംബർമാർ പ്രസ്താവനയിറക്കിയിരുന്നു. എട്ട് അംഗങ്ങളുള്ള കോൺഗ്രസും നാല് അംഗങ്ങളുള്ള ബി.ജെ.പിയും ചേർന്നാൽ 10 അംഗങ്ങളുമായി പഞ്ചായത്ത് ഭരിക്കുന്ന ഇടതിനെ താഴെയിറക്കാൻ പറ്റും. ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിലും പരസ്പരം സഹകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രതിപക്ഷ കക്ഷികൾ. ശനിയാഴ്ച കേണിച്ചിറ ഇന്ദിര ഭവനിൽ ചേർന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് ഭരണത്തിൽ ബി.ജെ.പിയുമായി സഹകരിക്കാനുള്ള ഒരു തീരുമാനവും ഉണ്ടായില്ല. ഡി.സി.സിയും കെ.പി.സി.സിയും മറ്റും അനുവദിച്ചാൽ മാത്രമേ ബി.ജെ.പിയുമായി കൂട്ടുകൂടൂവെന്ന് മണ്ഡലം പ്രസിഡൻറ് പി. നാരായണൻ നായർ പറഞ്ഞു. എന്നാൽ, ഇടതു ഭരണം അവസാനിപ്പിക്കാൻ ഒരു നീക്കുപോക്കിന് തയാറാകേണ്ടത് അത്യാവശ്യമാണെന്ന കാഴ്ചപ്പാടുള്ളവരും പൂതാടിയിലെ കോൺഗ്രസിലുണ്ട്. പാർട്ടിയിലെ എതിർചേരി ശക്തമായതിനാൽ ഇവർ പരസ്യമായി രംഗത്തില്ല. പഞ്ചായത്തിൽ ഭരണസ്തംഭനമുണ്ടെന്നും ഇടതു ഭരണം അവസാനിപ്പിക്കേണ്ടത് വികസനത്തിന് അത്യാവശ്യമാണെങ്കിലും കോൺഗ്രസുമായി ഒരു കൂട്ടുകെട്ടിനില്ലെന്ന് ബി.ജെ.പി നേതാവ് പ്രകാശ് നെല്ലിക്കര പറഞ്ഞു. കോൺഗ്രസ് സമീപിച്ചാൽ മേൽ ഘടകങ്ങളുമായി ആലോചിച്ചതിന് ശേഷമേ അത്തരമൊരു നീക്കുപോക്കിന് ബി.ജെ.പി തയാറാകൂ. ആര് ഭരിച്ചാലും ബി.ജെ.പി മെംബർമാരുടെ വാർഡുകളിൽ വികസനം വരണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഭരണസമിതിയിൽ 19 അംഗങ്ങളുമായി മൃഗീയ ഭൂരിപക്ഷത്തിലായിരുന്നു യു.ഡി.എഫ് ഭരണം നടത്തിയത്. എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷം എട്ട് സീറ്റുകളിലേക്ക് യു.ഡി.എഫ് ചുരുങ്ങിയതിന് പിന്നിൽ പാർട്ടിയിലെ അഭ്യന്തര കലഹങ്ങളും കാരണമായി. ഇടതുപക്ഷം തുടർച്ചയായി ഭരണം നടത്തിയ പഞ്ചായത്തിൽ യു.ഡി.എഫ് ശക്തമായി രംഗത്തുവന്നത് രണ്ടായിരത്തി​െൻറ തുടക്കത്തിലാണ്. എന്നാൽ, ബി.ജെ.പിയുടെ നാല് സീറ്റ് കഴിഞ്ഞ െതരഞ്ഞെടുപ്പിൽ ഇരു മുന്നണികെളയും ഞെട്ടിച്ചു. ബത്തേരിയിലെ മാലിന്യനിക്ഷേപത്തിന് തടയിടാൻ നഗരസഭയും ജനമൈത്രി പൊലീസും * മാലിന്യ നിക്ഷേപകർക്കെതിരെ കര്‍ശന നിയമനടപടി * രാത്രികാല പട്രോളിങ് ടൗണ്‍ കേന്ദ്രീകരിച്ച് ശക്തമാക്കും സുല്‍ത്താന്‍ ബത്തേരി: ബത്തേരിയിലെ മാലിന്യ നിക്ഷേപത്തിന് തടയിടാൻ നഗരസഭയും ജനമൈത്രി പൊലീസും ഒന്നിക്കുന്നു. ടൗണിലെയും പരിസരങ്ങളിലെയും മാലിന്യനിക്ഷേപം തടയുന്നതിന് നഗരസഭയും ജനമൈത്രി പൊലീസും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ ടി.എല്‍. സാബു വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കും. ടൗണില്‍ മാലിന്യം തള്ളുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. രാത്രികാല പട്രോളിങ് ടൗണ്‍ കേന്ദ്രീകരിച്ച് ശക്തമാക്കും. ജനമൈത്രി പൊലീസി​െൻറ നേതൃത്വത്തില്‍ ജാഗ്രത സമിതി രൂപവത്കരിക്കും. കോഴിക്കടകള്‍, ഹോട്ടലുകള്‍, കാറ്ററിങ് നടത്തിപ്പുകാര്‍, രാത്രികാല കച്ചവടക്കാര്‍ എന്നിവര്‍ക്ക് പ്രേത്യകം നോട്ടീസ് നല്‍കും. മാലിന്യ നിക്ഷേപത്തിനെതിരെ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. മഴക്കാലത്തിന് മുന്നോടിയായി ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ശുചീകരണ പ്രവൃത്തികള്‍ നടത്തും. നിലവില്‍ സി.സി ടി.വിയുള്ള സ്ഥാപനങ്ങളിൽ ഒരു കാമറ പൊതുവഴിയിലെ ദൃശ്യങ്ങളും കിട്ടത്തക്ക രീതിയില്‍ പുനഃക്രമീകരിക്കാന്‍ നിർദേശിക്കും. നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജന പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും യോഗത്തില്‍ തിരുമാനിച്ചതായി ചെയര്‍മാന്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ സി.കെ. സഹദേവന്‍, ബാബു അബ്ദുറഹ്മാന്‍, വത്സ ജോസ്, ബത്തേരി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ഡി. സുനില്‍, എസ്.ഐ ഹനീഫ, മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍, ജനമൈത്രി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story