Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെരഞ്ഞെടുപ്പ്​:...

തെരഞ്ഞെടുപ്പ്​: വിശ്വാസ്യതക്കാക​െട്ട മുൻഗണന

text_fields
bookmark_border
തെരഞ്ഞെടുപ്പ്: വിശ്വാസ്യതക്കാകെട്ട മുൻഗണന 'ഒരു വർഷം ഒരു തെരഞ്ഞെടുപ്പ്' എന്ന പുതിയൊരു നിർദേശം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടു വെച്ചിരിക്കുന്നുവത്രെ. 'ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തിന് ബദലായിട്ടാണ് പുതിയ നിർദേശമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം ഇലക്ഷൻ നടത്തുക എന്നതാണ് മോദിയുടെ നിർദേശം. ഇതിനോട് യോജിപ്പാണ് കമീഷന്. പക്ഷേ, അത് നടപ്പാക്കാൻ ഭരണഘടനയുടെ അഞ്ച് അനുഛേദങ്ങൾ ഭേദഗതി ചെയ്യണം. ഒരു വർഷം ഒരു തവണ മാത്രമായി തെരഞ്ഞെടുപ്പുകൾ ക്രമീകരിക്കുന്നതിന് ഒരു അനുഛേദമേ ഭേദഗതി ചെയ്യേണ്ടതുള്ളൂ. പ്രധാനമന്ത്രിയുടെ നിർദേശത്തെപ്പറ്റി പ്രതികരണമാരാഞ്ഞ് നിയമകാര്യ കമീഷൻ അയച്ച കത്തിനുള്ള മറുപടിയിലാണ്, മോദിയുടെ നിർദേശം അംഗീകരിച്ചുകൊണ്ടുതന്നെ ബദൽ നിർദേശം തെരഞ്ഞെടുപ്പു കമീഷൻ മുന്നോട്ടുവെച്ചിരിക്കുന്നത്. അതിപ്രധാനമായ ഇൗ വിഷയത്തിൽ അഭിപ്രായം പറയുന്നതിനുമുമ്പ് കമീഷൻ പരിഗണിച്ചത് ഭരണഘടനാപരമായ തടസ്സങ്ങളും നടത്തിപ്പിലെ പ്രായോഗിക ബുദ്ധിമുട്ടുകളുമാണ്. ഇതിനപ്പുറം രാജ്യത്തി​െൻറ ഫെഡറൽ സംവിധാനത്തെയും ജനാധിപത്യ സംസ്കാരത്തെയും ഇത്തരം മാറ്റങ്ങൾ ഏതുതരത്തിൽ ബാധിക്കുമെന്ന ചിന്ത ഉണ്ടായിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. ഇക്കാര്യത്തിൽ ശക്തമായ അഭിപ്രായമുള്ള നിരീക്ഷകരും നിയമജ്ഞരും ആക്ടിവിസ്റ്റുകളും ധാരാളമുണ്ട്. അവരുടെ വീക്ഷണങ്ങൾകൂടി നിയമകാര്യ കമീഷൻ ക്ഷണിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പു കമീഷൻതന്നെ, ആലോചനക്കെടുക്കേണ്ട മറ്റ് അടിയന്തര വിഷയങ്ങളുണ്ട്. ടി.എൻ. ശേഷൻ മുഖ്യ കമീഷണറായിരുന്ന കാലത്ത് സ്ഥാപിച്ചെടുത്തതാണ് കമീഷ​െൻറ പൂർണ സ്വതന്ത്ര സ്വഭാവം. പിന്നീട് അതിനു ശോഷണം സംഭവിച്ചിട്ടുണ്ട് എന്നതൊരു വസ്തുതയാണ്. തെരഞ്ഞെടുപ്പ് കമീഷ​െൻറ സ്വതന്ത്ര സ്വഭാവവും നിഷ്പക്ഷതയും തെരഞ്ഞെടുപ്പി​െൻറ വിശ്വാസ്യതക്കും ജനാധിപത്യത്തി​െൻറ ആരോഗ്യത്തിനും അത്യാവശ്യമാണ്. അവ വീണ്ടെടുക്കാൻ എന്തൊക്കെ വേണമെന്ന ചിന്തക്ക് കമീഷൻ കുറച്ചുകൂടി മുൻഗണന നൽകണം. ഇതിന് പുറമെ, തെരഞ്ഞെടുപ്പി​െൻറ വിശ്വാസ്യത തകർക്കുന്ന ഒരുപാട് പുതിയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതും അടിയന്തരാവശ്യമാണ്. ഇൗ വർഷം ഏതാനും സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു. അടുത്തവർഷമാണ് ലോക്സഭ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിൽ കണ്ട അപകടസൂചനകളെ അഭിമുഖീകരിച്ച് പരിഹാര രീതികൾ കണ്ടെത്താൻ കമീഷന് കുറഞ്ഞ സമയമേയുള്ളൂ. അത് അപ്രായോഗികവും അനഭിലഷണീയവുമായ പരിഷ്കാരങ്ങൾക്കായി ചെലവഴിക്കാനുള്ളതല്ല. വോട്ടുയന്ത്രങ്ങളെക്കുറിച്ച സംശയങ്ങൾ വർധിപ്പിക്കുന്ന അനുഭവങ്ങൾ കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളിൽ ഉണ്ടായിട്ടുണ്ട്. യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ കഴിയുമെന്ന ആരോപണങ്ങളെ കമീഷൻ വെല്ലുവിളികൊണ്ട് നേരിട്ടുനോക്കിയെങ്കിലും ജനവിശ്വാസം നേടിയെടുക്കാൻ അത് പര്യാപ്തമായിട്ടില്ല. ഏത് ബട്ടൺ അമർത്തിയാലും ഒരു സ്ഥാനാർഥിക്കു മാത്രം വോട്ട് വീഴുന്നതടക്കമുള്ള, സംശയമുയർത്തുന്ന അനുഭവങ്ങൾ പിന്നീടുമുണ്ടായി. ഇക്കാര്യത്തിൽ ഗൗരവമുള്ള ആലോചനകളും നടപടികളും കമീഷ​െൻറ ഭാഗത്തുനിന്നുണ്ടാകണം. അത് ഉടനെ വേണം താനും. തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് കിട്ടുന്ന സംഭാവനകൾ സുതാര്യമല്ലെന്ന ആക്ഷേപം ഇപ്പോഴുമുണ്ട്. കേന്ദ്ര സർക്കാറോ പ്രധാന കക്ഷികളോ ഇത് ശരിപ്പെടുത്താൻ താൽപര്യം കാണിക്കുന്നില്ല. എന്നാൽ, ഇലക്ഷൻ കമീഷന് നിസ്സംഗ സമീപനം ചേരില്ല. തെരഞ്ഞെടുപ്പിനെ തീർത്തും അഴിമതിമുക്തമാക്കുക എന്നത് കമീഷ​െൻറ പ്രധാന മുൻഗണനയാകണം. പാർട്ടികൾ ചെലവാക്കുന്ന പണത്തിന് കൈയും കണക്കുമില്ല. പാർട്ടികൾ സമർപ്പിക്കുന്ന കണക്കിനപ്പുറത്താണ് യഥാർഥ പണമൊഴുക്ക്. ഇതിലും അടിയന്തര പരിഹാര നടപടികൾ വേണം. തെരഞ്ഞെടുപ്പി​െൻറ വിശ്വാസ്യത വീണ്ടെടുക്കാൻ അത്യാവശ്യമായ മറ്റൊരു കാര്യം രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും നൽകുന്ന വാഗ്ദാനങ്ങൾ അവരുടെ നിയമപരമായ ബാധ്യതയാക്കുക എന്നതാണ്. വോട്ട് കിട്ടാൻ എന്തു വാഗ്ദാനവും നൽകുക, ജയിച്ചു കഴിഞ്ഞാൽ അതെല്ലാം മറക്കുക എന്ന സൂത്രം ഇപ്പോൾ തെരഞ്ഞെടുപ്പിനെ പരിഹാസ്യമാക്കുന്നുണ്ട്. ഇനിയുമൊരു വിഷയം വ്യാജ പ്രചാരണങ്ങളുടേതാണ്. കർണാടക തെരഞ്ഞെടുപ്പിൽ ഒളിഞ്ഞും തെളിഞ്ഞും കള്ളപ്രചാരണങ്ങൾ വ്യാപകമായി ഉണ്ടായി. വോട്ടർമാരെ സ്വാധീനിക്കാൻ തനിവർഗീയമായ അവാസ്തവങ്ങളും ആപത്കരമായ വാദങ്ങളും ചില മുഖ്യധാര കക്ഷികളുടെ അനുഗ്രഹാശിസ്സുകളോടെത്തന്നെ ഇറക്കപ്പെട്ടു. വ്യാജങ്ങളാണെങ്കിലും വോട്ടിനെ സ്വാധീനിക്കാൻ അവ പര്യാപ്തമാകുന്നു എന്നതാണ് അതിനു പിന്നിലെ പ്രേരകം. പൊതുമാധ്യമങ്ങൾ മുതൽ സമൂഹമാധ്യമങ്ങളിലെ സ്വകാര്യ ഗ്രൂപ്പുകൾവരെ പെങ്കടുക്കുന്ന ഇൗ നുണവ്യവസായം ഇലക്ഷൻ കമീഷൻ ഉടനെ അഭിമുഖീകരിക്കേണ്ട വിഷയംതന്നെയാണ്. ഗുരുതരമായ ഇത്തരം രോഗങ്ങൾക്കിടയിൽ, തെരഞ്ഞെടുപ്പിനെ യഥാർഥ തെരഞ്ഞെടുപ്പാക്കാനാകെട്ട കമീഷ​െൻറ ശ്രമം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story