Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമതേതര മനസ്സ് ശക്തം...

മതേതര മനസ്സ് ശക്തം -കെ.എം. ഷാജി എം.എൽ.എ

text_fields
bookmark_border
കോഴിക്കോട്: രാജ്യത്തി​െൻറ മതേതര മനസ്സ് ശക്തവും പ്രതീക്ഷ നിര്‍ഭരവുമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ. രാജ്യം മോദിയുടെ വിഭ്രാന്തികള്‍ക്ക് വശംവദമാകുമെന്നത് വ്യാമോഹം മാത്രമാണ്. മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് പി.എം. ഹനീഫ് അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ജനാധിപത്യ ഇന്ത്യയുടെ വര്‍ത്തമാനം' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തി​െൻറ വലിയ മാതൃകയായ ഇന്ത്യയെ ഏകാധിപത്യ രാജ്യമാക്കാനുളള ആർ.എസ്.എസ് ശ്രമം ചെറുത്തുതോല്‍പ്പിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എം.എന്‍. കാരശ്ശേരി, പി.ജെ വിന്‍സ​െൻറ്, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി, മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈർ, ടി.പി.വി. ഖാസിം എന്നിവർ സംസാരിച്ചു. മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതവും ട്രഷറര്‍ എം.എ. സമദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story