Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 5:36 AM GMT Updated On
date_range 25 May 2018 5:36 AM GMTഉദ്ഘാടനത്തിനൊരുങ്ങി പറമ്പിൽ പാലം; ആയഞ്ചേരി-വില്യാപ്പള്ളി റൂട്ടിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമാകും
text_fieldsbookmark_border
ആയഞ്ചേരി: ആയഞ്ചേരി-വില്യാപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പറമ്പിൽപാലം നിർമാണം അന്തിമഘട്ടത്തിലേക്ക്. വടകര-മാഹി കനാലിന് കുറുകെ നിർമിക്കുന്ന പാലത്തിെൻറ ഉദ്ഘാടനം അടുത്തമാസം നടത്താമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇതോടെ ആയഞ്ചേരി-വില്യാപ്പള്ളി റൂട്ടിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും. ഒന്നര വർഷം മുമ്പാണ് പാലത്തിെൻറ നിർമാണം ആരംഭിച്ചത്. വടകര-മാഹി കനാലിന് ആഴവും വീതിയും കൂട്ടി നവീകരിക്കുന്നതിെൻറ ഭാഗമായാണ് പാലം നിർമിക്കുന്നത്. പാലം വരുന്നതോടെ ആയഞ്ചേരി, വള്ള്യാട്, അരയാക്കൂൽതാഴ, വില്യാപ്പള്ളി യു.പി സ്കൂൾ പരിസരം എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വടകര, വില്യാപ്പള്ളി ഭാഗങ്ങളിലെത്താൻ എളുപ്പം സാധിക്കും. കൂടുതൽ ബസുകൾ ഈ റൂട്ടിലെത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ, പാലം കഴിഞ്ഞ് വരുന്ന റോഡുകൾ ഇടുങ്ങിയതും ഏറെ വളവുള്ളതുമായതിനാൽ വാഹനങ്ങൾക്ക് പോകാൻ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നാട്ടുകാരുടെ ശ്രമഫലമായി റോഡിന് വീതികൂട്ടിയിട്ടുണ്ടെങ്കിലും ഫണ്ട് ലഭ്യമല്ലാത്തതിനാൽ റോഡ് നവീകരണം ആരംഭിച്ചിട്ടില്ല. photo: kz aya 01.jpg അന്തിമഘട്ടത്തിലെത്തിയ പറമ്പിൽ പാലം നിർമാണം മാറ്റിവെച്ചു ആയഞ്ചേരി: ഈ മാസം 31ന് വില്യാപ്പള്ളിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന എൽ.ഡി.എഫ് മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടി മാറ്റിവെച്ചതായി എൽ.ഡി.എഫ് കുറ്റ്യാടി നിയോജകമണ്ഡലം കൺവീനർ കെ.കെ. നാരായണൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story