Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 5:29 AM GMT Updated On
date_range 25 May 2018 5:29 AM GMTകൊടിയത്തൂര്‍ സഹകരണ ബാങ്ക് മഞ്ഞള്കൃഷിയിറക്കുന്നു
text_fieldsbookmark_border
കൊടിയത്തൂർ: ഗുണനിലവാരമുള്ള മഞ്ഞളിെൻറയും വിത്തിെൻറയും സാധ്യത കണ്ടെത്തി കൊടിയത്തൂര്‍ സഹകരണ ബാങ്ക് മഞ്ഞൾ കൃഷിയിറക്കുന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിെൻറയും കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രത്തിെൻറയും സഹകരണത്തോടെയാണ് ബാങ്കിെൻറ പുതിയ സംരംഭം. ചാത്തമംഗലം പഞ്ചായത്തിലെ കൂഴക്കോട് ബാങ്കിെൻറ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ശാസ്ത്രീയ രീതിയില്‍ ജൈവമാർഗങ്ങളിലൂടെ മഞ്ഞള്‍ കൃഷി നടത്തുന്നത്. ബാങ്കിനുകീഴിലെ ഹരിത സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നതും പരിപാലിക്കുന്നതും. പ്രതിഭ ഇനത്തില്‍പെട്ട അത്യുൽപാദനശേഷിയുള്ള വിത്തുപയോഗിച്ചാണ് കൃഷിയിറക്കുന്നത്. ഒരേക്കര്‍ സ്ഥലം സുഗന്ധവിള ഗവേഷണകേന്ദ്രം സഹകരണത്തോടെയുള്ള മാതൃകാ കൃഷിത്തോട്ടമാണ്. മാതൃകാകൃഷിയുടെ നടീല്‍ ഉദ്ഘാടനം സുഗന്ധവിള ഗവേഷണകേന്ദ്രം പ്രിന്‍സിപ്പൽ സയൻറിസ്റ്റ് സി.കെ. തങ്കമണി, ടെക്നിക്കല്‍ ഓഫിസര്‍ ആശ കെ. ചന്ദ്രന് എന്നിവരുടെ സാന്നിധ്യത്തില്‍ ബാങ്ക് പ്രസിഡൻറ് ഇ. രമേശ്ബാബു നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story