Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമണ്ടാൾപള്ളി-തൈക്കണ്ടി...

മണ്ടാൾപള്ളി-തൈക്കണ്ടി ക്ഷേത്രം റോഡ്​ ഉദ്​ഘാടനം

text_fields
bookmark_border
കുന്ദമംഗലം: കാരന്തൂർ മണ്ടാൾപള്ളി-തൈക്കണ്ടി ക്ഷേത്രം റോഡ് പി.ടി.എ റഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് എക്സി. എൻജിനീയർ എ. മുഹമ്മദ് അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. അംഗം രജനി തടത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൈജ വളപ്പിൽ, സനില വേണുഗോപാൽ, ബഷീർ പടാളിയിൽ, സ്വാഗതസംഘം കൺവീനർ സോമൻ തൈക്കണ്ടി, സി. സോമൻ, പി. ശ്രീനു, കെ. മനോജ്, ജാഫർ പടവയൽ, അസി. എൻജിനീയർ ടി.കെ. ഷൈജു എന്നിവർ സംസാരിച്ചു. റബർ തോട്ടങ്ങളിലെ കൊതുകുകളെ നശിപ്പിച്ചു കുന്ദമംഗലം: റബർപാൽ ശേഖരിക്കാൻവെച്ച ചിരട്ടകളിൽ വലിയ തോതിൽ ഇൗഡിസ് കൊതുകി​െൻറ സാന്നിധ്യം കണക്കിലെടുത്ത് ഉറവിട നശീകരണം നടത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 22 റബർ തോട്ടങ്ങളിലാണ് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും ചേർന്ന് പരിശോധന നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സുരേഷ് ബാബു, വാർഡ് അംഗങ്ങളായ ശ്രീബ, ടി.കെ. ഹിതേഷ് കുമാർ, ജെ.എച്ച്.െഎ അജിത, ആശ വർക്കർമാരായ പി. രാഗിണി, കെ.സി. സിന്ധു, സുനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story