Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 5:24 AM GMT Updated On
date_range 25 May 2018 5:24 AM GMTനരയംകുളത്ത് അജ്ഞാത ജീവിയുടെ കാൽപാട്; നാട്ടുകാർ ഭീതിയിൽ
text_fieldsbookmark_border
പേരാമ്പ്ര: നരയംകുളത്ത് അജ്ഞാത ജീവിയുടെ കാൽപാട് കണ്ടതോടെ നാട്ടുകാർ ഭീതിയിൽ. അരട്ടൻകണ്ടി എ.കെ. ബാലകൃഷ്ണെൻറ വീട്ടുവളപ്പിലാണ് വ്യാഴാഴ്ച കാലടി കണ്ടത്. നാട്ടുകാർ പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതർ പരിശോധന നടത്തി. ജീവി ഏതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി നായ്ക്കൾ കുരച്ച് ഒച്ചവെച്ചത് ശ്രദ്ധയിൽപെട്ടതായി നാട്ടുകാർ അറിയിച്ചു. കരിങ്കൽ ഖനനഭീഷണി നേരിടുന്ന ചെങ്ങോടുമലക്ക് താഴ്വാരത്താണ് നരയംകുളം. ഈ മലയിൽനിന്ന് നിരവധി മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. ഇവിടെ നിരവധി വന്യജീവികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story