Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എൽ.എമാരെ...

എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമം: േകാൺഗ്രസ് പരാതി കൈമാറി

text_fields
bookmark_border
ബി.ജെ.പി നേതാക്കളുടെ അഞ്ചോളം ഒാഡിയോ ടേപ്പുകളും കൈമാറി ബംഗളൂരു: കോൺഗ്രസ് എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ ബി.ജെ.പി നേതാക്കൾ പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തിൽ ഒൗദ്യോഗികമായി കോൺഗ്രസ് ബംഗളൂരുവിലെ അഴിമതി വിരുദ്ധ വിഭാഗത്തിന് പരാതി നൽകി. ബി.ജെ.പി മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടേതെന്നു കോൺഗ്രസ് അവകാശപ്പെടുന്ന ഒാഡിയോ ടേപ് ഉൾപ്പെടെ പരാതിയോടൊപ്പം നൽകിയിട്ടുണ്ട്. ബംഗളൂരു നഗരത്തിലെ അഴിമതി വിരുദ്ധ സെല്ലിലാണ് ബി.െജ.പി നേതാക്കൾ പണം വാഗ്ദാനം ചെയ്യുന്ന അഞ്ചോളം ഒാഡിേയാ ടേപ്പുകൾ സഹിതം പരാതി നൽകിയത്. യെദിയൂരപ്പക്ക് പുറമെ ബി.ജെ.പി നേതാക്കളായ ബി. ശ്രീരാമുലു, ബി.ജെ. പുട്ടുസ്വാമി, ജനാർദന റെഡ്ഡി, യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര, മുരളീധര റാവു എന്നിവർക്കെതിരെയും പരാതിയുണ്ട്. വിശ്വാസ വോട്ടെടുപ്പ് അനുകൂലമാക്കാൻ ബി.ജെ.പി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് കോൺഗ്രസ് ആരോപണം.
Show Full Article
TAGS:LOCAL NEWS 
Next Story