Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴയെത്തിയാൽ ഈ റോഡിലൂടെ...

മഴയെത്തിയാൽ ഈ റോഡിലൂടെ എങ്ങനെ യാത്ര ചെയ്യും

text_fields
bookmark_border
* തിരുവമ്പാടി - പുല്ലൂരാംപാറ റോഡ് അറ്റകുറ്റപ്പണിക്ക് നടപടിയില്ല തിരുവമ്പാടി: കാലവർഷമെത്തിയാൽ തിരുവമ്പാടി -പുല്ലൂരാംപാറ-ആനക്കാംപൊയില്‍ റോഡ് വഴി എങ്ങനെ യാത്രചെയ്യുമെന്ന ആശങ്കയിലാണ് യാത്രക്കാർ. ഈ റോഡ് പാേട തകർന്നിട്ട് ഒരു വർഷത്തോളമായി. മഴക്കു മുമ്പ് അറ്റകുറ്റപ്പണിപോലും നടത്താത്ത റോഡിൽ യാത്ര ദുഷ്കരമായിരിക്കയാണ്. ചെറിയ മഴ പെയ്താൽപോലും റോഡിൽ മിക്കസ്ഥലത്തും വെള്ളക്കെട്ടാണ്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവിസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. തിരുവമ്പാടി - പുല്ലൂരാംപാറ - ആനക്കാംപൊയിൽ -മറിപ്പുഴ റോഡി​െൻറ നവീകരണത്തിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഭരണാനുമതിയാകാൻ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്. 21 കി.മീറ്റർ റോഡ് പത്തു മീറ്റർ വീതിയിൽ നവീകരിക്കാനാണ് പദ്ധതി. ഇതിനായി സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ നടത്തേണ്ടതുണ്ട്. നിലവിലുള്ള റോഡി​െൻറ സർവേ നടത്താൻ ജില്ല കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. കിഫ്ബിയിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കാൻ 60 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് കണക്കാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story