Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴക്കാലം പടിവാതിൽക്കൽ; ...

മഴക്കാലം പടിവാതിൽക്കൽ; പൊട്ടിപ്പൊളിഞ്ഞ പാടികളിൽ തോട്ടംതൊഴിലാളികൾ

text_fields
bookmark_border
lead 4 മഴക്കാലം പടിവാതിൽക്കൽ; പൊട്ടിപ്പൊളിഞ്ഞ പാടികളിൽ തോട്ടംതൊഴിലാളികൾ പൊഴുതന: കാലവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും എസ്റ്റേറ്റ് പാടികളിൽ കഴിയുന്ന തോട്ടം തൊഴിലാളികളുടെ ജീവിതം നരകതുല്യം. കാലിത്തൊഴുത്തിനേക്കാൾ കഷ്ടമായ പാടികളിൽ ദുരിത ജീവിതം നയിക്കുകയാണ് തൊഴിലാളികൾ. വെയിലും മഴയും വകവെക്കാതെ തേയിലത്തോട്ടങ്ങളിൽ രാവന്തിയോളം പണിയെടുത്ത് തളർെന്നത്തുന്നവർക്ക് തല ചായ്ക്കാനുള്ളത് ശോച്യാവസ്ഥയിലുള്ള ഇൗ പാടികളാണ്. പ്രാണഭയത്തോടെയാണ് കാലപ്പഴക്കം ചെന്ന പാടികളിൽ തൊഴിലാളി കുടുംബങ്ങൾ അന്തിയുറങ്ങുന്നത്. മഴക്കാലമെത്തുന്നതോടെ തൊഴിലാളികൾക്ക് ദുരിതപ്പെയ്ത്താകും. ജില്ലയിൽ ഹാരിസൺസ്, പാരിസൺസ്, പ്രിയദർശിനി, പീവീസ്, പോഡാർ തുടങ്ങിയ കമ്പനികളുടെ ചെറുതും വലുതുമായ നിരവധി എസ്റ്റേറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവക്കെല്ലാം പാടികളുമുണ്ട്. നൂറുകണക്കിന് പാടികളാണ് വർഷങ്ങളായിട്ടും അറ്റകുറ്റപ്പണികൾ നടത്താതെ തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നത്. അരപ്പറ്റ, അച്ചൂർ, റിപ്പൺ, പെരിങ്കോട, ചുണ്ടേൽ, പെരുന്തട്ട, പുൽപ്പാറ, ചെമ്പ്ര, മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ തോട്ടംതൊഴിലാളികൾ തിങ്ങിത്താമസിക്കുന്നത്. തൊഴിലാളികൾ താമസിക്കുന്ന ഒട്ടുമിക്ക പാടികളും കരിങ്കൽഭിത്തി കൊണ്ടുള്ളതും ഓടുമേഞ്ഞുള്ളതുമാണ്. 1940 കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ നിർമിച്ച പഴക്കമേറിയ ഇവ ശോച്യാവസ്ഥയിലാണ് നിലകൊള്ളുന്നത്. കാലാകാലങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ഏതു സമയത്തും നിലംപൊത്താം. ഒാടുമേഞ്ഞ മേൽക്കൂര മിക്കയിടത്തും തകർന്ന അവസ്ഥയിലാണ്. വിള്ളല്‍ വീണ നിലയിലാണ് പുറംചുമരുകളും അകത്തെ ഭിത്തികളും. മരംകൊണ്ടുള്ള വാതിലുകളും ജനലുകളും ജീര്‍ണാവസ്ഥയിലാണ്. കഴുക്കോലുകൾ ദ്രവിച്ച് കൽക്കെട്ടുകൾ ഇളകി അപകടാവസ്ഥയിലാണ്. ശൗചാലയങ്ങളുടെ അവസ്ഥയും പരിതാപകരമാണ്. മിക്കവയും ഉപയോഗ ശൂന്യമായതിനാൽ ഇവിടെയുള്ള സ്ത്രീകളും കുട്ടികളും വളരെ ബുദ്ധിമുട്ട് നേരിടുകയാണ്. സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞ് പൊട്ടിയൊഴുകുമ്പോൾ നീക്കംചെയ്യേണ്ട തോട്ടിപ്പണികൂടി തൊഴിലാളികൾതന്നെ ചെയ്യണം. പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയുള്ള വൃത്തിഹീനമായ അന്തരീക്ഷമാണ് പലയിടത്തും. പാടികളുടെ ചുറ്റുപാടുകൾ കാടുകയറിയ നിലയിലാണ്. പരിസര ശുചീകരണം നടത്താത്തതിനാൽ തൊഴിലാളികളുടെ ആരോഗ്യത്തിനും ഭീഷണിയാകുന്നു. മഴക്കാലമെത്തുന്നതോടെ ദുരിതം ഇരട്ടിയാകും. കെട്ടിടം ഇടിഞ്ഞുപോകുമോ എന്ന ഭയത്തിലാകും ശക്തമായ കാറ്റിലും മഴയിലും ഇവർ മുറിക്കുള്ളിൽ കഴിച്ചുകൂട്ടുക. മഴ പെയ്താല്‍ ചോരുന്നതാണ് പാടികളെല്ലാം. മേല്‍ക്കൂരക്ക് താഴെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് ചോര്‍ച്ചയെ ഇവർ താൽക്കാലികമാെയങ്കിലും പ്രതിരോധിക്കുന്നത്. അധികൃതരോട് നിരന്തരമായി പരാതിപ്പെടുമ്പോഴും ഒരു നടപടിയുമിെല്ലന്നാണ് തൊഴിലാളികൾ പറയുന്നത്. പാടിലൈനുകളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികൾക്ക് ലൈഫ് പദ്ധതി പ്രകാരം സ്വന്തമായി വീടുവെക്കുന്നതിന് സർക്കാർ ലൈഫ് പദ്ധതി ആരംഭിെച്ചങ്കിലും അർഹരായ മിക്ക കുടുംബങ്ങൾക്കും ലഭിച്ചിട്ടില്ല. WEDWDL1 അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ശോച്യാവസ്ഥയിലായ പൊഴുതനയിലെ എസ്റ്റേറ്റ് പാടി WEDWDL4 പുൽപ്പാറയിലെ എസ്റ്റേറ്റ് പാടി ബൈക്ക് മോഷണംപോയി പൊഴുതന: ബൈക്ക് മോഷണം പോയതായി പരാതി. അച്ചൂർ ഹാരിസൺ മലയാളം പ്ലാേൻറഷനിലെ ഫീൽഡ് ഓഫിസർ ഗോപാലകൃഷ്ണ​െൻറ കെ.എൽ.11 9018 എന്ന രജിസ്േട്രഷൻ നമ്പറിലുള്ള മോട്ടോർ സൈക്കിളാണ് അച്ചൂർ മസ്റ്ററിൽ നിന്ന് ബുധനാഴ്ച രാവിലെ മോഷണം പോയത്. സംഭവത്തിൽ ഗോപാലകൃഷ്ണൻ വൈത്തിരി പൊലീസിൽ പരാതി നൽകി. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം പുത്തൂര്‍വയല്‍: 25ാമത് അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടത്തി. ബൊട്ടാണിക്കല്‍ ഗാര്‍ഡ​െൻറ ഭാഗമായുള്ള പക്ഷിനിരീക്ഷണ പരിപാടി സഞ്ചാരികള്‍ക്കും വിദ്യാർഥികള്‍ക്കുമായി തുറന്നുകൊടുത്തു. പക്ഷിനിരീക്ഷണത്തെ സംബന്ധിച്ച പഠനസഹായി ഗവേഷണ നിലയം സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍. അനില്‍ കുമാര്‍ പ്രകാശനം ചെയ്തു. 1997ല്‍ ആരംഭിച്ച ഗവേഷണ നിലയത്തിലെ ഉദ്യാനത്തില്‍ 2000ത്തോളം വിവിധയിനം സസ്യങ്ങളെ സംരക്ഷിച്ചുവരുന്നുണ്ട്. അതില്‍ത്തന്നെ 512 ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയുമാണ്. 579 ഇനങ്ങള്‍ െഎ.യു.സി.എ​െൻറ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ്. 800 തരം ഔഷധസസ്യങ്ങളും 124 വന്യ ഭക്ഷ്യസസ്യ ഇനങ്ങളും, 62 ഇനം വന്യ ഓര്‍ക്കിഡുകളും, 75 തരം പന്നല്‍ച്ചെടികളും, 70 വള്ളിച്ചെടിയിനങ്ങളും, 25 ഇനം നാടന്‍ കുരുമുളകും, 60 ശലഭോദ്യാന സസ്യങ്ങളും, 27 വാഴയിനങ്ങളും, 80 ഇനം പക്ഷികളും, 13 തരം ഉരഗങ്ങളും, 11 സസ്തനികളും, 93 തരം ശലഭങ്ങളും കൂടാതെ നക്ഷത്രവനവും നവഗ്രഹ വനവും ഈ ഉദ്യാനത്തി‍​െൻറ ഭാഗമാണ്. യൂജീനിയ അര്‍ജനഷ്യ, സൈനോമെട്ര ബെഡോമി എന്നീ വംശനാശം സംഭവിച്ച സസ്യങ്ങളെ വീണ്ടും കണ്ടെത്തുകയും അവയെ ഈ ഉദ്യാനത്തില്‍ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ചടങ്ങില്‍ ഗവേഷണ നിലയം സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നിലയം മേധാവി ഡോ. വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നെഹ്റു യൂനിവേഴ്സിറ്റി പ്രഫ. സൂസന്‍ വിശ്വനാഥന്‍, അനുപമ, പ്രിന്‍സിപ്പല്‍ സയൻറിസ്റ്റുമാരായ ഗിരിജന്‍ ഗോപി, സി.എസ്. ചന്ദ്രിക എന്നിവര്‍ സംസാരിച്ചു. സീനിയര്‍ സയൻറിസ്റ്റ് വി.വി. ശിവന്‍ സ്വാഗതവും പി. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു. WEDWDL2 പക്ഷിനിരീക്ഷണത്തെ സംബന്ധിച്ച പഠനസഹായി പ്രകാശനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story