Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭൂമി തിരിച്ചു...

ഭൂമി തിരിച്ചു പിടിക്കാൻ ഭൂ സമര മാർച്ച് ഇന്ന്​

text_fields
bookmark_border
അമ്പലവയൽ: കോർപറേറ്റുകളുടെ കൈവശമുള്ള അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് ഭൂസമര സമിതി പ്രത്യക്ഷ സമരത്തിലേക്ക്. ഭൂ സമര മാർച്ച് വ്യാഴാഴ്ച രാവിലെ തൊവരി മലയിൽ നിന്നാരംഭിക്കും. ജനവിരുദ്ധമായ നിയമ വ്യവസ്ഥയുടെ പിൻബലവും ഭരണാധികാരികളുടെ കോർപറേറ്റ് സേവയും മൂലം ജനങ്ങൾക്ക് അവകാശപ്പെട്ട ലക്ഷകണക്കിന് ഏക്കർ ഭൂമി കോർപറേറ്റുകളുടെ പരിപൂർണ നിയന്ത്രണത്തിലാണെന്ന് ഭൂ സമര സമിതി ആരോപിച്ചു. ടാറ്റ, ടി.ആർ ആൻഡ് ടി, ഹാരിസൺ തുടങ്ങിയ ഏതാനും കുത്തകകൾ കൈവശം വെച്ചു പോരുന്ന 52,500 ഏക്കർ ഭൂമിയിൽ ഒരു സ​െൻറ് ഭൂമിയുടെ പോലും ഉടമസ്ഥാവകാശം ഈ കമ്പനികൾക്കില്ല. വ്യാജ രേഖകളിലൂടെയും അവിഹിത സ്വാധീനത്തിലൂടെയുമാണ് ഭൂമി കൈവശം വെച്ചിരിക്കുന്നത്. നിയമ നിർമാണത്തിലൂടെ ഭൂമി തിരിച്ചെടുക്കാൻ സർക്കാർ തയാറാവണമെന്നും സമിതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച ആരംഭിക്കുന്ന മാർച്ച് ചുള്ളിയോട്, അമ്പലവയൽ, വടു വൻചാൽ വഴി നെടുങ്കണയിൽ സമാപിക്കും. വെള്ളിയാഴ്ച മേപ്പാടി, മുണ്ടക്കൈയിലും, ശനിയാഴ്ച കാപ്പംകൊല്ലി, ചുണ്ട, വൈത്തിരി, പൊഴുതന വഴി അച്ചൂരിലും സമാപിക്കും. 28 മുതൽ മലപ്പുറം, തൃശൂർ ജില്ലകളിലെ മാർച്ചിന് ശേഷം പൊതു സമ്മേളനത്തോടെ ഭൂസമര മാർച്ചി​െൻറ ഒന്നാം ഘട്ടം അവസാനിക്കുമെന്ന് ജില്ല സംഘാടക സമിതി കൺവീനർ പി.കെ. ബാബു പറഞ്ഞു. ഗതാഗത നിയമ ലംഘനം: ലൈസൻസ് റദ്ദാക്കാൻ തുടങ്ങി കൽപറ്റ: ഗതാഗത നിയമ ലംഘനത്തിന് നോട്ടീസ് ലഭിച്ചിട്ടും പിഴ ഒടുക്കാത്തവരുടെ ലൈസൻസ് അയോഗ്യമാക്കുന്ന നടപടി മോട്ടോർ വാഹന ഗതാഗത വകുപ്പ് ആരംഭിച്ചു. സിഗ്നൽ കേന്ദ്രത്തിലെ ചുവന്ന ലൈറ്റ് അവഗണിക്കൽ, അമിതവേഗത, അമിതഭാരം, ചരക്കു വാഹനങ്ങളിൽ യാത്രക്കാരെ കയറ്റൽ, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയവക്കും ഒന്നിലധികം തവണ നിയമ ലംഘനം നടത്തിയതായി ക്യാമറ ചിത്രം ലഭിച്ചവർക്കുമാണ് നോട്ടീസ് നൽകിയിരുന്നത്. പിഴ ഒടുക്കാത്തവരുടേയും വിശദീകരണം നൽകാത്തവരുടേയും ലൈസൻസാണ് അയോഗ്യമാക്കുന്നത്. ലൈസൻസ് റദ്ദാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതും ഇൻഷുറൻസ് കമ്പനിയ്ക്ക് കൈമാറുന്നതുമാണ്. ഹാജരാകാനുള്ള നോട്ടീസ് കൈപ്പറ്റാത്തവർ േപ്രാസിക്യൂഷൻ നടപടി നേരിടേണ്ടിവരും. റദ്ദാകുന്ന ഇൻഷുറൻസ് പുന:സ്ഥാപിക്കില്ല. പുതിയ ഇൻഷുറൻസ് എടുക്കണം. ലൈസൻസ് തിരികെ ലഭിക്കണമെങ്കിൽ ബോധവൽകരണ ക്ലാസിൽ പങ്കെടുക്കുകയും വേണമെന്നും ആർ.ടി.ഒ അറിയിച്ചു. 'ഭൂമിയും ഞാനും' ആൽബം പുറത്തിറക്കി കൽപറ്റ: ഹരിത വയനാടി​െൻറ സംരക്ഷണത്തിനായി ബോധവൽകരണവുമായി 'ഭൂമിയും ഞാനും' ആൽബം പുറത്തിറക്കി. കലക്ടറേറ്റ് ചേംബറിൽ ജില്ല കലക്ടർ എസ്. സുഹാസ് ആൽബം പ്രകാശനം ചെയ്തു. വയനാടി​െൻറ കാലാവസ്ഥ മാറ്റത്തെ തുടർന്ന് വരണ്ടുണങ്ങിയ പ്രകൃതിയുടെ നേർക്കാഴ്ചയാണ് ആൽബം. യുവാക്കളുടെ കൂട്ടായ്മയാണ് വയനാടി​െൻറ പശ്ചാത്തലത്തിൽ ആൽബം തയാറാക്കിയത്. സംവിധാനവും ആശയാവിഷ്കാരവും രചനയും നിർവഹിച്ചിരിക്കുന്നത് സത്താർ കൽപറ്റയാണ്. സി.എ. ശിവകുമാറാണ് സംഗീത സംവിധാനം. ഫോട്ടോഗ്രാഫി രഞ്ജിത്ത് ഓംകാറും, ഗാനരചയിതാവ് സരുണുമാണ്. ജില്ലയുടെ വരൾച്ച നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആൽബം പ്രദർശിപ്പിക്കും. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ. രാധാകൃഷ്ണൻ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ. അജിത്ത്കുമാർ, അസി. ടൂറിസം ഓഫിസർ വി. സലീം, വി. അരുൺകുമാർ, സത്താർ കൽപറ്റ, സി.എ. ശിവകുമാർ, വന്ദന ഷാജു എന്നിവർ പങ്കെടുത്തു. WEDWDL3 'ഭൂമിയും ഞാനും ആൽബം' ജില്ല കലക്ടർ എസ്. സുഹാസ് പ്രകാശനം ചെയ്യുന്നു ബൈക്കിടിച്ച് ആദിവാസി വൃദ്ധന് പരിക്ക് കോട്ടവയല്‍: ബൈക്കിടിച്ച് കാല്‍നടയാത്രക്കാരനായ ആദിവാസി വൃദ്ധന് പരിക്കേറ്റു. കോട്ടവയല്‍ അങ്കണവാടിക്ക് സമീപത്തെ ചൊറിയ(65)നാണ് പരിക്കേറ്റത്. ഇരുകാലുകളിലെയും കൈയിലെയും എല്ലുകള്‍ തകര്‍ന്ന ചൊറിയനെ മേപ്പാടി വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. കല്‍പറ്റ-മേപ്പാടി റോഡില്‍ കോട്ടവയല്‍ ജങ്ഷനിലെ സീബ്രാക്രോസിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു ചൊറിയന്‍. കല്‍പറ്റയില്‍ നിന്നും മേപ്പാടി ഭാഗത്തേക്ക് പോവുന്ന ബൈക്കാണ് ഇടിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കാപ്പംകൊല്ലി സ്വദേശി നജീബി(30)നും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാർട്ടിയിൽ നിന്ന് പുറത്താക്കി വെങ്ങപ്പള്ളി: യു.ഡി.എഫ് പ്രസിഡൻറ് സ്ഥാനാർഥിക്കെതിരെ മത്സരിച്ച വേങ്ങപ്പള്ളി സർവീസ് ബാങ്ക് ഡയറക്ടർമാരായ മക്കോളി സന്തോഷ് എന്ന മുരളീധരനെയും ബാലൻ അംബേഡ്ക്കറിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തി​െൻറയും തീരുമാനം അംഗീകരിക്കാതെ പ്രവർത്തിച്ചതിനാണ് ഡി.സി.സി പ്രസിഡൻറി​െൻറ നിർദേശ പ്രകാരം നടപടിയെന്ന് മണ്ഡലം പ്രസിഡൻറ് നജീബ് പിണങ്ങോട് അറിയിച്ചു. അധ്യാപക നിയമനം ചെന്നലോട്: ചെന്നലോട് ഗവ. യു.പി സ്കൂളിൽ പ്രൈമറി അധ്യാപകർ(എൽ.പി, യു.പി), പാർട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(സംസ്കൃതം) എന്നീ ഒഴിവുകളിലേക്ക് ശനിയാഴ്ച രാവിെല 10.30ന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
Show Full Article
TAGS:LOCAL NEWS 
Next Story