Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇഴഞ്ഞുനീങ്ങി ആധാർ...

ഇഴഞ്ഞുനീങ്ങി ആധാർ ഇ^ഹെൽത്ത് പദ്ധതി

text_fields
bookmark_border
ഇഴഞ്ഞുനീങ്ങി ആധാർ ഇ-ഹെൽത്ത് പദ്ധതി ഇഴഞ്ഞുനീങ്ങി ആധാർ ഇ-ഹെൽത്ത് പദ്ധതി ജില്ലയിലെ പല പഞ്ചായത്തുകളിലും 10 ശതമാനം രജിസ്ട്രേഷൻ പോലും നടന്നിട്ടില്ല അമ്പലവയൽ: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ ആരോഗ്യരംഗത്ത് തുടങ്ങിവെച്ച ആധാർ ഇ-ഹെൽത്ത് പദ്ധതി ജില്ലയിൽ ഇഴയുന്നതായി പരാതി. രജിസ്ട്രേഷൻ നടപടികൾ വിവിധ പഞ്ചായത്തുകളിൽ വാർഡുകൾ കേന്ദ്രീകരിച്ച് നടത്തിയെങ്കിലും 70 ശതമാനം രജിസ്ട്രേഷനെങ്കിലും നടന്നത് അമ്പലവയൽ പഞ്ചായത്തിൽ മാത്രമാണ്. ഇതിൽ ആദിവാസികൾ അധികമുള്ള നെല്ലറച്ചാൽ പ്രദേശത്തടക്കം രജിസ്ട്രേഷൻ നടപടികൾ ഇനിയും നടത്തിയിട്ടില്ല. തൊട്ടടുത്ത നെേന്മനി പഞ്ചായത്തിൽ 40 ശതമാനം മാത്രമാണ് രജിസ്ട്രേഷൻ. എന്നാൽ, ജില്ലയിലെ മറ്റു പല പഞ്ചായത്തിലും 10 ശതമാനം രജിസ്ട്രേഷൻപോലും നടന്നിട്ടില്ല. ജില്ലയിൽ പലയിടങ്ങളിലും ഇ-ഹെൽത്ത് പദ്ധതി വാർഡ് തിരിച്ച് രജിസ്ട്രേഷൻ ക്യാമ്പുകൾ പലതവണ സംഘടിപ്പിച്ചെങ്കിലും ഒരു പഞ്ചായത്തിലും പൂർണമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. രോഗികളുടെ വിവരം ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കുന്നതിനാൽ ഇതിനുപയോഗിക്കുന്ന സെർവർ തകരാറിലായതാണ് രജിസ്ട്രേഷൻ നടപടികൾ വൈകാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. പകർച്ച വ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മഴക്കാലത്തിനു മുമ്പെങ്കിലും ഇ-ഹെൽത്ത് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം. ഇ-ഹെൽത്ത് രജിസ്ട്രേഷൻ മുഖേന വിവിധ മേഖലകളായി തിരിച്ച് ശേഖരിക്കുന്ന പൊതുജനങ്ങളുടെ രോഗ വിവരങ്ങൾ ഒരു കേന്ദ്രീകൃത സെർവറിൽ സൂക്ഷിക്കുന്നു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്ക് ഒരു ഏകതാ കോഡ് ലഭിക്കും. ആധാർ ഉള്ളവർക്ക് ആധാർ നമ്പർ തന്നെയായിരിക്കും ഏകതാ ആരോഗ്യ കോഡ്. ഇതോടൊപ്പം ശേഖരിക്കപ്പെടുന്ന വിവരങ്ങൾ രോഗി പരിചരണത്തിനെത്തുന്ന ഡോക്ടർക്ക് ഡിജിറ്റൽ രൂപത്തിൽ ലഭിക്കുമെന്നതിനാൽ ചികിത്സ പ്രക്രിയകൾ എളുപ്പമാകും. വ്യക്തികളുടെ ആരോഗ്യ ചികിത്സ രംഗത്തെ വിവരങ്ങളും ഫീൽഡ് വർക്കർമാർ ശേഖരിക്കുന്ന സ്ഥിതിവിവര കണക്കുകളും ഏകോപിപ്പിച്ച് ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്നതിനാൽ രോഗികൾക്ക് മുൻ ചികിത്സരേഖകൾ കൊണ്ടുനടക്കേണ്ടി വരില്ല. സാംക്രമിക രോഗങ്ങളുമായി ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം സാധാരണയിൽ കൂടുതലായാൽ ആ വിവരം ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാക്കാനും ഇ-രജിസ്ട്രേഷൻ മുഖേന സാധിക്കും. Inner Box ഇ-ഹെൽത്ത് പദ്ധതി പൂർണമായി നടപ്പായാൽ ജനസംഖ്യപരമായും പൊതുജനാരോഗ്യം, പൊതുജനാരോഗ്യ സേവനങ്ങൾ എന്നിവ സംബന്ധിച്ചുള്ളതുമായ നിരന്തരം പുതുക്ക പ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിതിവിവരങ്ങളുടെ സംഭരണിയായിരിക്കും ഇ-ഹെൽത്ത്. ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള ഏതൊരു പൗര​െൻറയും ആരോഗ്യ വിവരങ്ങൾ എല്ലാ ആരോഗ്യ സേവന കേന്ദ്രങ്ങളിലെയും സേവനദാതാക്കൾക്ക് ഉപയോഗിക്കാൻ കഴിയും. ഈ കേന്ദ്രീകൃത ആരോഗ്യ പരിരക്ഷ വിവര സംവിധാനം സംയോജിത ഹോസ്പിറ്റൽ മാനേജ്മ​െൻറ് സിസ്റ്റം, രോഗപര്യവേക്ഷണ പ്രവർത്തനങ്ങൾ എന്നിവക്കാവശ്യമായ അടിസ്ഥാന സ്ഥിതിവിവര കണക്കുകളായി ഉപയോഗപ്പെടുത്താം. വളരെ ഉയർന്ന ശേഷിയുള്ള ഇൻറർനെറ്റ് ശൃംഖല വഴി കേരളത്തിലെ എല്ലാ പൊതുമേഖല ആശുപത്രികളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനാല്‍ വിവര കൈമാറ്റങ്ങള്‍ എളുപ്പമാകും. ഇവയെ കേന്ദ്രീകൃത ആരോഗ്യ സ്ഥിതിവിവര സംഭരണിയും ജനസംഖ്യ വിവര സംഭരണിയായും ബന്ധിപ്പിക്കും. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് കൂടുതൽ ശ്രദ്ധയോ പരിചരണമോ ആവശ്യമെങ്കിൽ ആ വിവരങ്ങൾ കേന്ദ്രീകൃത കമ്പ്യൂട്ടറിൽനിന്ന് തിരിച്ച് ആരോഗ്യ പ്രവർത്തകർക്ക് ഉപയോഗപ്പെടുത്താൻ കഴിയും. പദ്ധതിയുടെ ഭാഗമായി ഒരു ഇ-ഹെൽത്ത് വെബ്പോർട്ടൽ നിലവിൽ വരികയും കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ലഭ്യമാകുന്ന സർവ വിവരങ്ങളും ഈ പോർട്ടലിൽ ലഭ്യമാവുകയും ചെയ്യും. മൊബൈൽ ഫോൺ വഴി മുൻകൂട്ടി ഒ.പി ടോക്കണുകൾ എടുക്കാനുള്ള സൗകര്യവും ഇതോടെ പൊതുജനങ്ങൾക്ക് ലഭ്യമാകും. ................................................................... ചെറുപുഴ പാലംപണി തടസ്സപ്പെടുത്തിയ സി.പി.എം മാപ്പ് പറയണം -കർമസമിതി മാനന്തവാടി: മാനന്തവാടി നഗരസഭയെയും തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന, ഒരു ജനതയുടെ ചിരകാല സ്വപ്നമായ ഒഴക്കോടി ചെറുപുഴ പാലം നിർമാണം തടസ്സപ്പെടുത്തിയ സി.പി.എം ജനങ്ങളോട് മാപ്പുപറയണമെന്ന് പാലം കർമസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാലത്തി​െൻറ അനുബന്ധ റോഡി​െൻറ നിർമാണ പ്രവൃത്തികൾ ടാറിങ് നടത്താനിരിെക്കയാണ് നേരിയ പ്രശ്നത്തി​െൻറ പേരിൽ തടസ്സപ്പെടുത്തിയത്. സ്ഥലം വിട്ടുതന്ന വ്യക്തിയുടെ ആവശ്യം ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് പാലം നിർമാണം പൂർത്തിയായാൽ കോൺഗ്രസി​െൻറ നേട്ടമാകുമെന്ന തിരിച്ചറിവ് സി.പി.എമ്മിനെ പ്രകോപിതരാക്കിയത്. ചൂട്ടക്കടവ് റോഡ് നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ തടസ്സം നിൽക്കുന്ന സി.പി.എം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സമരതന്ത്രവുമായി രംഗത്തുവന്നത് അപഹാസ്യമാണ്. എരുമത്തെരുവ്-ചൂട്ടക്കടവ് റോഡിന് മൂന്നുവർഷം മുമ്പ് ഫണ്ട് അനുവദിച്ചിട്ടും ഇതുവരെ ടെൻഡർ ചെയ്യാൻ പോലും നഗരസഭക്ക് കഴിഞ്ഞിട്ടില്ല. ചെറുപുഴ പാലവും ചൂട്ടക്കടവ് റോഡ് നിർമാണവും സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തും. വാർത്തസമ്മേളനത്തിൽ നഗരസഭ കൗൺസിലർ പി.വി. ജോർജ്, കർമസമിതി ഭാരവാഹികളായ എസ്.ടി. ജോസഫ്, ജോണി കല്ലംമാക്കൽ, കെ.സി. ജോസ് എന്നിവർ പങ്കെടുത്തു. ചിത്രപ്രദര്‍ശനം മാനന്തവാടി: വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് പൊരുതിത്തോൽപിച്ച കാവുംമന്ദം സ്വദേശി ഷൈന്‍ സെബാസ്റ്റ്യ​െൻറ ചിത്രപ്രദര്‍ശനം 'നിറം' േമയ് 24 മുതല്‍ 27വരെ മാനന്തവാടി ലളിതകല അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കും. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് അനീസ് കെ. മാപ്പിള വ്യാഴാഴ്ച രാവിലെ 10ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. അംഗവൈകല്യങ്ങള്‍കൊണ്ടും അനുബന്ധ രോഗങ്ങള്‍കൊണ്ടും ബുദ്ധിമുട്ടുന്ന ഷൈന്‍, പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് നിറങ്ങളുടെയും ചിത്രങ്ങളുടെയും വഴിയിൽ സഞ്ചരിച്ചുതുടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story